യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിന്‍റെ നിറം കെടുത്താൻ ബി.ജെ.പിസി.പി.എം ശ്രമം; രാഹുൽ മാങ്കൂട്ടത്തിൽ

google news
rahul

ന്യൂഡൽഹി: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിന്‍റെ നിറം കെടുത്താൻ ബി.ജെ.പിസി.പി.എം ശ്രമെന്ന്യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽവ്യാജ തിരിച്ചറിയൽ കാർഡ് ആരോപണത്തിന് പിന്നിൽ ബോധപൂർവ നീക്കമാണെന്നും  പുതിയ നേതൃത്വം വരുന്നതിന്‍റെ ആശങ്കയാണ് ആരോപണത്തിന് പിന്നിലെന്നും രാഹുൽ വ്യക്തമാക്കി.

സർക്കാരുകൾക്കെതിരെ നടത്തുന്ന സമരങ്ങളെ തടയാൻ വേണ്ടിയാണ് ആരോപണങ്ങൾ ഉന്നയിക്കുന്നത്. യൂത്ത് കോൺഗ്രസിന്‍റെ പുതിയ കമ്മിറ്റി വരുന്നുവെന്ന് മനസിലാക്കി ആദ്യം വാർത്താസമ്മേളനം വിളിച്ചത് ബി.ജെ.പി സംസ്ഥാന അധ്യക്ഷനും സി.പി.എം സംസ്ഥാന സെക്രട്ടറിയുമാണ്.

 യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിന്‍റെ നിറം കെടുത്താനാണ് ബി.ജെ.പിയും സി.പി.എമ്മും ശ്രമിക്കുന്നത്. സ്വഭാവികമായും അവർക്ക് ആശങ്കയുണ്ടാകും. തള്ളിപ്പോയ മെമ്പർഷിപ്പുകൾ എല്ലാം വ്യാജമാണെന്ന പ്രചാരണം തെറ്റാണെന്ന് യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി ശരിവെക്കുന്നുവെന്നും രാഹുൽ വ്യക്തമാക്കി.

വ്യാജ തിരിച്ചറിയൽ കാർഡ് സംബന്ധിച്ച് ഏത് അന്വേഷണ ഏജൻസികൾക്കും അന്വേഷണം നടത്താം. അത്രയും സുതാര്യമായാണ് തെരഞ്ഞെടുപ്പ് നടന്നത്. രാജസ്ഥാൻ, തെലുങ്കാന തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമായിരിക്കും യൂത്ത് കോൺഗ്രസിന്‍റെ ചുമതല ഏറ്റെടുക്കുകയെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

Tags