ഉദ്ഘാടന വേദിയിൽ നിന്ന് വനിതക​ളെ ‘ഒഴിവാക്കിയതിൽ’ വിമർശനം ഉന്നയിച്ച് രാഹുൽ ഗാന്ധി

google news
rahul gandhi

കോഴിക്കോട്: ഉദ്ഘാടന വേദിയിൽ നിന്ന് വനിതക​ളെ ‘ഒഴിവാക്കിയതിൽ’ വിമർശനം ഉന്നയിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി. മുക്കത്ത് നടന്ന യു.ഡി.എഫ് കൺവെൻഷന്റെ ഉദ്ഘാടന ചടങ്ങിലാണ് രാഹുലിന്‍റെ വിമർശനം.

വേദിയിൽ രാഹുലിനെ കൂടാതെ ഇരുപതി​ലേറെ പേർ ഉണ്ടായിരുന്നുവെങ്കിലും ഇതിൽ ഒറ്റ വനിത പോലും ഉണ്ടായിരുന്നില്ല. ഇതോടെ പ്രസംഗത്തിന്റെ തുടക്കത്തിൽ തന്നെ വിമർശനം ഉന്നയിക്കുകയായിരുന്നു. 50 ശതമാനത്തിലേറെ വനിതകളുള്ള രാജ്യമാണ് ഇന്ത്യ. അതിനാൽ ഇത്തരം വേദിയിൽ പകുതിയില്ലെങ്കിലും പത്തോ ഇരുപതോ ശതമാനം പേരെങ്കിലും വനിതകളായിരിക്കണമായിരുന്നു -രാഹുൽ പറഞ്ഞു.

രാഹുലിന്റെ പരാമർശത്തെ സദസ്സിലുള്ള വനിതകൾ ഹർഷാരവത്തോടെയാണ് വരവേറ്റത്. അതേസമയം, വേദിയിലെ നേതാക്കൾ പുഞ്ചിരിച്ചു ​കൊണ്ട് ജാള്യം മറച്ചു.

Tags