രാഹുല്‍ ക്രൂരമായ ലൈംഗിക പീഡനവും സാമ്പത്തിക ചൂഷണവും നടത്തി ; ലൈംഗിക ബന്ധത്തിനിടെ മുഖത്ത് അടിക്കുകയും തുപ്പുകയും ദേഹത്ത് പലയിടത്തും മുറിവുണ്ടാകുകയും ചെയ്തു ; പരാതിയിങ്ങനെ

People are enlightened, they will see what they want to see, they will hear what they want to hear! Rahul joins the crowd with a post

ബലാല്‍സംഗവും ഗര്‍ഭ ഛിദ്രവും ആരോപിച്ചുള്ളതാണ് ഇപ്പോള്‍ വിദേശത്തുള്ള പരാതിക്കാരി ഇമെയില്‍ വഴി പൊലീസിന് നല്‍കിയ പരാതി.

രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത മൂന്നാമത്തെ കേസില്‍ പരാതിക്കാരി സാമ്പത്തിക ഇടപാടുകളുടെ തെളിവടക്കം പൊലീസിന് കൈമാറിയെന്ന് വിവരം. രാഹുലിന് വിലകൂടിയ വാച്ചുകളും വസ്ത്രങ്ങളും ചെരുപ്പുകളും സൗന്ദര്യ വര്‍ദ്ധക വസ്തുക്കളും വാങ്ങി നല്‍കിയെന്നാണ് മൊഴി. ചെരിപ്പ് വാങ്ങാന്‍ മാത്രം പതിനായിരം രൂപ യുപിഐ വഴി രാഹുലിന് അയച്ചുകൊടുത്തതിന്റെ തെളിവടക്കം ഇതിലുണ്ട്.

tRootC1469263">

ബലാല്‍സംഗവും ഗര്‍ഭ ഛിദ്രവും ആരോപിച്ചുള്ളതാണ് ഇപ്പോള്‍ വിദേശത്തുള്ള പരാതിക്കാരി ഇമെയില്‍ വഴി പൊലീസിന് നല്‍കിയ പരാതി. രാഹുല്‍ ക്രൂരമായ ലൈംഗിക പീഡനവും സാമ്പത്തിക ചൂഷണവും നടത്തിയെന്ന് പരാതിയില്‍ ആരോപിക്കുന്നു. ലൈംഗിക ബന്ധത്തിനിടെ മുഖത്ത് അടിക്കുകയും തുപ്പുകയും ദേഹത്ത് പലയിടത്തും മുറിവുണ്ടാകുകയും ചെയ്തുവെന്നാണ് ആരോപണം. ഇ മെയിലില്‍ ലഭിച്ച പരാതിയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പരാതിക്കാരിയുടെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ഇതെല്ലാം അടിസ്ഥാനമാക്കിയാണ് ഇന്ന് പുലര്‍ച്ചെ പാലക്കാട് ഹോട്ടലില്‍ നിന്നും രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തത്.

യുവതി വിവാഹബന്ധത്തില്‍ പ്രശ്‌നങ്ങള്‍ നേരിടുന്ന സമയത്താണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ടത്. സൗഹൃദം സ്ഥാപിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രണയ ബന്ധം സ്ഥാപിക്കുകയും വിവാഹ ബന്ധം വേര്‍പെടുത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി. വിട്ടുപോകാതിരിക്കാന്‍ ഒരു കുഞ്ഞ് വേണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ നിര്‍ബന്ധിച്ചു. ഒരു കുഞ്ഞുണ്ടായാല്‍ വീട്ടില്‍ വിവാഹം വളരെ വേഗം സമ്മതിക്കുമെന്നും രാഹുല്‍ പറഞ്ഞു. നേരില്‍ കാണാന്‍ രാഹുല്‍ ആഗ്രഹം പ്രകടിപ്പിച്ചു. റെസ്റ്റോറന്റില്‍ കാണാമെന്ന് യുവതി പറഞ്ഞപ്പോള്‍ പൊതുപ്രവര്‍ത്തകനായതിനാല്‍ പൊതുവിടത്തില്‍ കാണാനാകില്ലെന്ന് രാഹുല്‍ പറഞ്ഞു.

Tags