രാഹുല്‍ ഗാന്ധി ഇന്ന് ശിവഗിരിയില്‍ ഗുരുദേവ സമാധിയില്‍ ദര്‍ശനം നടത്തും
ഇടുക്കിയില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗമാണ് രാഹുല്‍ ശിവഗിരിയില്‍ എത്തുന്നത്.
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് കേരളത്തില്‍ എത്തിയ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് ശിവഗിരിയില്‍ എത്തും. രാവിലെ പത്തിന് ശിവഗിരിയില്‍ എത്തുന്ന അദ്ദേഹം ഗുരുദേവ സമാധിയില്‍ ദര്‍ശനം നടത്തും. ഗുരു ഗാന്ധി സമാഗമത്തിന്റെ ശതാബ്ദി സമ്മേളനത്തില്‍ ഇന്നലെ രാഹുല്‍ പങ്കെടുത്തിരുന്നു. ഇടുക്കിയില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗമാണ് രാഹുല്‍ ശിവഗിരിയില്‍ എത്തുന്നത്. ശിവഗിരിയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് തിരിക്കുന്ന രാഹുല്‍ ഗാന്ധി പതിനൊന്നരയ്ക്ക് ടെക്‌നോ പാര്‍ക്കില്‍ ഐ ടി പ്രൊഫഷനലുകളുമായി സംവാദം നടത്തും.
tRootC1469263">കൂടാതെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തില്‍ യുഡിഎഫ് നടത്തിയ പുതുയുഗ യാത്രയുടെ സമാപന സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും. പുത്തരിക്കണ്ടം മൈതാനത്ത് സമാപന സമ്മേളനം നടക്കുക. വൈകീട്ട് നടക്കുന്ന സമ്മേളനം രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും. നാലുമണിക്ക് സെക്രട്ടേറിയേറ്റ് ആസാദ് ഗേറ്റിന് മുന്നില്‍ വിഡി സതീശനെ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് നേമം മണ്ഡലങ്ങളിലെ യുഡിഎഫ് പ്രവര്‍ത്തകര്‍ സ്വീകരിക്കും. പുത്തരിക്കണ്ടത്ത് റാലി നടത്തും.
.jpg)


