ഇന്ത്യാ മുന്നണിയുടെ നേതാവാണെന്ന ബോധ്യം രാഹുല്‍ഗാന്ധി മറക്കരുതെന്ന് കെ വി തോമസ്

രാജ്യസഭയിലേക്ക് മത്സരിക്കാന്‍ ആഗ്രഹമുണ്ട്, തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയാണെന്ന് കെ വി തോമസ്

ഇടതുപക്ഷം കൂടി ചേര്‍ന്നുണ്ടാക്കിയ രാഷ്ട്രീയ മുന്നണിയാണ് ഇന്ത്യാ സഖ്യം

ഇടതുപക്ഷ സര്‍ക്കാരിനെ കടന്നാക്രമിക്കുമ്പോള്‍, ഇന്ത്യാ മുന്നണിയുടെ നേതാവാണെന്ന ബോധ്യം രാഹുല്‍ഗാന്ധി മറക്കരുതെന്ന് കേരളത്തിന്റെ ഡല്‍ഹി പ്രത്യേക പ്രതിനിധി പ്രൊഫ. കെവി തോമസ് പറഞ്ഞു.ഇടതുപക്ഷം കൂടി ചേര്‍ന്നുണ്ടാക്കിയ രാഷ്ട്രീയ മുന്നണിയാണ് ഇന്ത്യാ സഖ്യം.ആ മുന്നണിക്ക് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ നേതാവ് സ്വന്തം ഘടകകക്ഷിക്കെതിരെ പറയുമ്പോള്‍ പക്വത പുലര്‍ത്തണമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

tRootC1469263">

ലോകസഭ പ്രതിപക്ഷ നേതാവായ രാഹുല്‍ കേരളത്തിന്റെ പ്രതിനിധിയായിരുന്നെന്ന കാര്യം സൗകര്യപൂര്‍വ്വം മറക്കുന്നതാണോ?കേരളത്തിന് ലഭിക്കേണ്ട നാല്‍പതിനായിരം കോടിയുടെ വിഹിതം കേന്ദ്രം തടഞ്ഞുവെക്കുമ്പോള്‍ അതിനെതിരെ മൗനം പാലിക്കുന്നത് എന്താണ്? ഇപ്പോള്‍ രാഹുലിന്റെ സഹോദരി പ്രതിനിധീകരിക്കുന്ന വയനാടിന് കൂടി അര്‍ഹതപ്പെട്ടതാണ് ആ വിഹിതം. വയനാട്ടിലെ തന്നെ പ്രകൃതി ദുരന്തത്തിന് സഹായം, കേരളത്തിന് എയിംസ്, അതിവേഗ റെയില്‍, വിഴിഞ്ഞം തുടര്‍വികസനം തുടങ്ങിയ അടിയന്തിര പ്രാധാന്യമുള്ള വിഷയത്തില്‍ ഇത് വരെ വാ തുറക്കാതിരുന്ന രാഹുല്‍, ജനക്ഷേമപദ്ധതികളുമായി മൂന്നാം ഊഴത്തിനിറങ്ങുന്ന ഇടതുമുന്നണിക്കെതിരെ ആക്ഷേപം ഉന്നയിക്കുന്നത് ഇരിക്കുന്ന സ്ഥാനത്തിന് യോജിക്കാത്ത പ്രവൃത്തിയാണെന്നും അദ്ദേഹം പറഞ്ഞു

Tags