രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും ജനപ്രതിനിധികൾക്കുമെതിരായ പോലീസ് അതിക്രമം ജനാധിപത്യ വിരുദ്ധം: മന്ത്രി സണ്ണി ജോസഫ്

The delay in the Chief Minister's decision has tarnished his image: Sunny Joseph

 കണ്ണൂർ : വിദ്യാർത്ഥികളുടെ ന്യായമായ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ച  പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറിമാരായ പ്രിയങ്കാഗാന്ധി,കെസി വേണുഗോപാൽ ഉൾപ്പെടെയുള്ള  കോൺഗ്രസ് നേതാക്കൾക്കും ജനപ്രതിനിധികൾക്കും എതിരായ കേന്ദ്രസേനയുടെയും ഡൽഹി പോലീസിന്റെയും അതിക്രമം അത്യന്തം പ്രതിഷേധാർഹവും ജനാധിപത്യ വിരുദ്ധവുമാണെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.

ജനപ്രതിനിധികളെന്ന പരിഗണന നൽകാതെയാണ് രാഹുൽ ഗാന്ധി, പ്രിയങ്കാഗാന്ധി, കെസി വേണുഗോപാൽ, മന്ത്രി പിസി വിഷ്ണുനാഥ്, എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, ഡീൻകുര്യക്കോസ് എന്നിവരെ അറസ്റ്റ് ചെയ്തത്.  ജനകീയ വിഷയങ്ങൾ ഉയർത്തിക്കാട്ടി പ്രതിഷേധിക്കാനുള്ള അവകാശം ജനപ്രതിനിധികൾക്കുണ്ട്. ബലപ്രയോഗത്തിലൂടെ അത് ഇല്ലാതാക്കാനുള്ള ശ്രമം അംഗീകരിക്കാനാവില്ല. ഭാവി ഇന്ത്യയ്ക്ക് വേണ്ടിയുള്ള പോരാട്ടമാണ് കോൺഗ്രസ് ഏറ്റെടുത്തിരിക്കുന്നത്. അതിനെ കൈയൂക്ക് കൊണ്ട് തകർക്കാമെന്ന് മോദി ഭരണകൂടം കരുതരുത്. പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിലൂടെ ജനാധിപത്യ മൂല്യങ്ങളെ മോദി ഭരണകൂടം ദുർബലപ്പെടുത്തുകയാണ്. ജനപ്രതിനിധികൾക്കെതിരായ പോലീസ് നടപടിയെ ശക്തമായി അപലപിക്കുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു.

നീറ്റ് -യുജി ഉൾപ്പെടെയുള്ള വിവിധ പരീക്ഷകളുടെ ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് പ്രതിഷേധം നടത്തിയ വിദ്യാർത്ഥികൾക്കെതിരെ ക്രൂരമായ മർദ്ദനമാണ് കേന്ദ്രസേന കഴിഞ്ഞ ദിവസം നടത്തിയത്. അതിന്റെ തുടർച്ചയാണ് ജനപ്രതിനിധികൾക്ക് നേരെയുണ്ടായത്. പാർലമെന്റിനകത്തും പുറത്തും വിദ്യാർത്ഥികളുടെ സമരം കോൺഗ്രസ് ഏറ്റെടുത്തിട്ടുണ്ട്.
 
നീറ്റ് ഉൾപ്പെടെയുള്ള വിവിധ പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടിലും ഗുരുതര വീഴ്ചയിലും നടപടിയെടുക്കുന്നതിലെ അലംഭാവത്തിനുമെതിരെയാണ് രാജ്യത്തെ യുവജനത തെരുവിലിറങ്ങിയത്. അവരുടെ ആശങ്ക കേൾക്കാനും അവരുമായി ചർച്ച നടത്താനും പ്രധാനമന്ത്രി തയ്യാറാകണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

Tags