രാഹുൽ ഗാന്ധി എം.പി 21ന് വയനാട്ടിൽ

google news
rahul gandhi

ക​ൽ​പ​റ്റ: രാ​ഹു​ൽ ഗാ​ന്ധി എം.​പി 21ന് ​വ​യ​നാ​ട്ടി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കും. മാ​ർ​ച്ച് 20ന് ​വൈ​കീ​ട്ട് നാ​ല​ര​ക്ക് ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന രാ​ഹു​ൽ ഗാ​ന്ധി എം.​പി അ​ഞ്ചര​യോ​ടെ ഹെ​ലി​കോ​പ്ട​റി​ൽ കോ​ഴി​ക്കോ​ട് ക​ട്ടാ​ങ്ങലി​ലെ എ​ൻ.​ഐ.​ടി ഗ്രൗ​ണ്ടി​ലി​റ​ങ്ങും.

അ​വി​ടെ​നി​ന്നും റോ​ഡു​മാ​ർ​ഗം മു​ക്ക​ത്തേ​ക്ക് പോ​കും. തു​ട​ർ​ന്ന് വൈ​കീ​ട്ട് മു​ക്ക​ത്ത് കൈ​ത്താ​ങ്ങ് പ​ദ്ധ​തി​യി​ൽ നി​ർ​മി​ച്ച വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ക്കും. യു.​ഡി.​എ​ഫ് ബ​ഹു​ജ​ന സം​ഗ​മ​ത്തി​ലും പ​ങ്കെ​ടു​ക്കും. രാ​ത്രി 7.45ഓ​ടെ റോ​ഡ് മാ​ർ​ഗം വൈ​ത്തി​രി വി​ല്ലേ​ജ് റി​സോ​ർ​ട്ടി​ലെ​ത്തും.

21ന് ​രാ​വി​ലെ പ​ത്ത​ര​യോ​ടെ മു​ട്ടി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ക്കു​ന്ന ബാം​ഗ്ലൂ​ർ കേ​ര​ള സ​മാ​ജം നി​ർ​മി​ച്ചു ന​ൽ​കു​ന്ന വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​ന ച​ട​ങ്ങി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. 11.45ഓ​ടെ ക​ൽ​പ​റ്റ​യി​ലെ​ത്തും. തു​ട​ർ​ന്ന് ക​ൽ​പ​റ്റ ച​ന്ദ്ര​ഗി​രി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ യു.​ഡി.​എ​ഫ് അം​ഗ​ങ്ങ​ളു​മാ​യു​ള്ള യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും.

ഉ​ച്ച​ക്കു​ശേ​ഷം ര​ണ്ട​ര​ക്ക് ക​ൽ​പ​റ്റ ഫാ​ത്തി​മ മാ​താ മി​ഷ​ൻ ആ​ശു​പ​ത്രി​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​കീ​ട്ടോ​ടെ ക​ൽ​പ​റ്റ​യി​ൽ​നി​ന്ന് റോ​ഡ് മാ​ർ​ഗം ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പോ​കും. അ​വി​ടെ​നി​ന്നും രാ​ത്രി​യോ​ടെ ഡ​ൽ​ഹി​ലേ​ക്കും പോ​കും.

Tags