കോട്ടയത്ത് അപകടത്തിൽപ്പെട്ടയാൾക്ക് തുണയായി രാഹുൽ ഗാന്ധിയും കെ സി വേണുഗോപാൽ എം പിയും ; വഴിമധ്യേ വാഹനം നിർത്തി രക്ഷാപ്രവർത്തനം

Rahul Gandhi and KC Venugopal MP come to the aid of a man who met with an accident in Kottayam; They stopped their vehicle in the middle of the road and carried out rescue operations

ജിത്തു ആശുപത്രിയിലെത്തിയതായി ഫോണിലൂടെ ഉറപ്പുവരുത്തിയ ശേഷമാണ് രാഹുൽ ഗാന്ധിയും കെ.സി വേണുഗോപാലും യാത്ര തുടർന്നത്. അപകടത്തിൽ കൈക്ക് പൊട്ടലേറ്റ ജിത്തുവിന്റെ കുടുംബാംഗങ്ങളുമായി ഫോണിൽ സംസാരിച്ച് ആശ്വാസം നൽകാനും രാഹുൽ ഗാന്ധി സമയം കണ്ടെത്തി. അപകടത്തിൽ കൈയ്ക്ക് പൊട്ടലേറ്റ ജിത്തു ജോസഫിന്റെ കുടുംബാംഗങ്ങളെ രാഹുൽ ഗാന്ധി ഫോണിൽ ബന്ധപ്പെട്ട് ആശ്വസിപ്പിക്കുകയും ചെയ്തു. 

 കോട്ടയം: റോഡ് അപകടത്തിൽപ്പെട്ടയാൾക്ക് സഹായഹസ്തം നീട്ടി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കെ.സി വേണുഗോപാൽ എംപിയും. പുതുപ്പള്ളിയിലെ പൊതുപരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് അപകടം ശ്രദ്ധയിൽപ്പെട്ടത്.

ഉടൻ തന്നെ വാഹനം നിർത്തിയ ഇരുവരും പുറത്തിറങ്ങി പരിക്കേറ്റയാളെ താങ്ങി എഴുന്നേൽപ്പിക്കുകയും അടിയന്തര സഹായം നൽകുകയും ചെയ്തു.പരിക്കേറ്റ ജിത്തു ജോസഫ് എന്നയാളെ ചാണ്ടി ഉമ്മൻ എംഎൽഎയുടെ വാഹനത്തിൽ ആശുപത്രിയിൽ എത്തിക്കാൻ ആദ്യം ശ്രമിച്ചെങ്കിലും ഇതിനിടെ ആംബുലൻസ് സ്ഥലത്തെത്തി.

Tags