രാഹുല്‍ പാര്‍ട്ടിയില്‍ ഇല്ലല്ലോയെന്ന് കെ സി വേണുഗോപാല്‍ ; ഇനി കോണ്‍ഗ്രസ് മറുപടി പറയേണ്ടതില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി

k c venugopal

രാഹുലിന്റേത് ഇപ്പോള്‍ വ്യക്തിപരമായ വിഷയം മാത്രമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റില്‍ പ്രതികരിക്കാതെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. രാഹുലിന്റെ രാജി ആവശ്യപ്പെടുമോ എന്ന ചോദ്യത്തിന് രാഹുല്‍ പാര്‍ട്ടിയില്‍ ഇല്ലല്ലോ എന്നായിരുന്നു കെ സി വേണുഗോപാലിന്റെ പ്രതികരണം. രാഹുലിന് സംരക്ഷണം ഒരുക്കുന്നു എന്ന് എല്‍ഡിഎഫിന് പറയാമല്ലോ, സത്യം അതൊന്നുമല്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

tRootC1469263">

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് ഉചിതമായ നടപടി സ്വീകരിച്ചുവെന്നും ഇനി കോണ്‍ഗ്രസ് മറുപടി പറയേണ്ട കാര്യമില്ലന്നുമാണ് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. രാഹുലിന്റേത് ഇപ്പോള്‍ വ്യക്തിപരമായ വിഷയം മാത്രമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Tags