താനൂരിലെ ബോട്ടപകടത്തില്‍ അനുശോചനമറിയിച്ച് രാഹുല്‍ഗാന്ധി
May 8, 2023, 06:39 IST

മലപ്പുറത്തെ താനൂരിലെ ബോട്ടപകടത്തില്‍ അനുശോചനമറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലാണ് രാഹുല്‍ അനുശോചനമറിയിച്ചത്. മലപ്പുറത്ത് ഹൗസ് ബോട്ട് മറിഞ്ഞെന്ന വാര്‍ത്ത കേട്ട് ഞെട്ടിയെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.
തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാവരെയും അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ. രക്ഷാപ്രവര്‍ത്തനങ്ങളില്‍ അധികൃതരെ സഹായിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു.