'തന്ത്രിയെ ബലിയാടാക്കി കുടുക്കി മറ്റാരെയെങ്കിലും രക്ഷിക്കാൻ ശ്രമം നടക്കുന്നുണ്ടോയെന്ന് സംശയം' ; കണ്ഠരര് രാജീവരെ അനുകൂലിച്ച് രാഹുൽ ഈശ്വർ

'I doubt whether there is an attempt to save someone else by making the Tantri a scapegoat'; Rahul Easwar supports Kantar Rajiv

തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തതിനെതിരെ രാഹുൽ ഈശ്വർ. ശബരിമല തന്ത്രിക്ക് ക്ഷേത്രത്തിലെ ആചാരപരമായ കാര്യങ്ങളിൽ മാത്രമേ അധികാരമുള്ളൂ എന്നും, ഭരണപരമായ കാര്യങ്ങളും സ്വർണ്ണം സൂക്ഷിക്കുന്നതും ദേവസ്വം ബോർഡിന്റെ ഉത്തരവാദിത്തമാണെന്നും രാഹുൽ ഈശ്വർ പ്രതികരിച്ചു. 

tRootC1469263">

തന്ത്രിക്കെതിരെ ഇതുവരെ കോടതിയുടെ ഭാഗത്തുനിന്ന് നെഗറ്റീവ് പരാമർശങ്ങൾ ഉണ്ടായിട്ടില്ല. മറ്റാരെയെങ്കിലും രക്ഷിക്കാൻ വേണ്ടി തന്ത്രിയെ കേസിൽ കുടുക്കാൻ ശ്രമിക്കുകയാണോ എന്ന് അയ്യപ്പ ഭക്തർ സംശയിക്കുന്നുണ്ടെന്ന് രാഹുൽ ഈശ്വർ ആരോപിച്ചു. തന്ത്രിയുടെ മകന്റെ കല്യാണത്തിന് ഉണ്ണികൃഷ്ണൻ പോറ്റി വന്നത് മറ്റ് പ്രമുഖർക്കൊപ്പമാണെന്നും, പരിചയമുള്ളവർ എല്ലാവരും കുറ്റക്കാരാകില്ലെന്നും രാഹുൽ ഈശ്വർ പറഞ്ഞു.

 ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം 


ജീവിതത്തിൽ ഇന്നേവരെ ഒരു വിവാദത്തിലും ഉൾപ്പെട്ടിട്ടില്ല, ഒരു കുറ്റവും പഴിയും കേൾപ്പിച്ചിട്ടില്ല, ബഹു. ഹൈകോടതിയുടെ 9 ഇടക്കാല വിധിന്യായങ്ങളിൽ ഒന്നിൽ പോലും ബ്രഹ്മശ്രീ കണ്ഠരര് രാജീവര് അവർകളെ കുറിച്ച് ഒരു negative പരാമർശമില്ല. തന്ത്രി ക്കു Administrative ഭരണപരമായ കാര്യങ്ങളിൽ ഒരു ഉത്തരവാദിത്വവും ഇല്ല. വിശ്വാസം, ആചാരപരമായ കാര്യങ്ങളിൽ മാത്രമാണ് അധികാരം, ഉത്തരവാദിത്വം. 
15 ലധികം രാജ്യങ്ങളിൽ 1000 കണക്കിന് അമ്പലങ്ങളിൽ പ്രതിഷ്ഠ, പൂജകൾ നടത്തിയ.. സാക്ഷാൽ ഭഗവാൻ പരശുരാമൻ ആയിരക്കണക്കിന് വർഷങ്ങൾക്കു മുൻപ് കേരളത്തിലേക്ക് കൊണ്ട് വന്ന 2 ബ്രാഹ്മണ കുടുംബങ്ങളിൽ ഒന്നാണ് താഴമൺ. 

ശബരിമല അയ്യപ്പൻറെ പിതൃസ്ഥാനീയർ. (അയ്യപ്പൻ തന്നെയാണ് ഞാനെന്ന വിശ്വാസിക്കും പ്രധാനം, തന്ത്രിയല്ല പക്ഷെ.. കോടതികളുടെ നിലപാട് വന്നതിനു ശേഷം മാത്രം തന്ത്രിയെ കരിവാരിത്തേക്കുക - അദ്ദേഹം ബന്ധു ആയതു കൊണ്ടല്ല, പകരം എല്ലാവർക്കും നീതി വേണം എന്നത് കൊണ്ടാണ് ഈ നിലപാട് പറയുന്നത്. ശ്രീ നമ്പി നാരായണൻ  അടക്കം എത്രയോ പേരെ കള്ള കേസിൽ കുടുക്കിയിട്ടുണ്ട്, അവർ മാസങ്ങളോളം ജയിലിൽ കിടന്നിട്ടുണ്ട്) Administrative കാര്യങ്ങളിലെ വീഴ്ചക്ക് തന്ത്രിയെ ബലിയാടാക്കി കുടുക്കിയാൽ മറ്റു ആരെയെങ്കിലും രക്ഷപെടുത്താനാകുമെന്നു വിചാരിച്ചു ചെയുന്നതാണോ എന്നറിയില്ല. കോടതിയും സ്വാമി അയ്യപ്പനും തീരുമാനിക്കട്ടെ. ബ്രാഹ്മണ സംഘടനകൾ, ഹിന്ദു സംഘടനകൾ, വിശ്വാസ സംഘടനകൾ എന്നിവരുമായി സംസാരിക്കുന്നുണ്ട് - രാഹുൽ ഈശ്വർ (അയ്യപ്പ ധർമ്മസേന). സ്വാമി ശരണം

Tags