‘രാഹുൽ എന്നത് അടഞ്ഞ അധ്യായം, വന്നതും പോയതും പാർട്ടിയെ ബാധിക്കില്ല’ ; കൂടെ ഭാരവാഹികൾ പോയാൽ നടപടിയെന്ന് ഡി.സി.സി അധ്യക്ഷൻ എ. തങ്കപ്പൻ
പാലക്കാട് : ബലാത്സംഗക്കേസിനെ തുടർന്ന് ഒളിവിലായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ പാലക്കാട്ട് തിരികെ എത്തിയതിൽ പ്രതിയകരിച്ച് ഡി.സി.സി അധ്യക്ഷൻ എ. തങ്കപ്പൻ. രാഹുൽ എന്നത് അടഞ്ഞ അധ്യായമാണെന്നും വന്നതും പോയതും പാർട്ടിയെ ബാധിക്കില്ലെന്നും എ. തങ്കപ്പൻ പറഞ്ഞു.
tRootC1469263">രാഹുൽ വന്നതും പോയതും പാർട്ടിക്ക് ഒരു പ്രതിസന്ധിയും ഉണ്ടാക്കിയിട്ടില്ല. സാധാരണക്കാരനായ ഒരു പൗരൻ വന്ന പോലെ ഉള്ളൂ. എം.എൽ.എ എന്ന നിലയിൽ ജനങ്ങളെ കണ്ടുകാണും. രാഹുൽ വന്നതിനെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. വാർത്തിയിലൂടെയാണ് ഇക്കാര്യം അറിഞ്ഞത്. സ്ഥാനാർഥി രാഹുലിനൊപ്പം പോയത് ഒരു വോട്ട് പാഴാക്കേണ്ടന്ന് കരുതിയാവാം.
കോൺഗ്രസിൽ നിന്ന് പുറത്താക്കിയ രാഹുലിനൊപ്പം ഒരു പാർട്ടി പ്രവർത്തകനും പോകില്ല. രാഹുലിനൊപ്പം ഉണ്ടായിരുന്ന ആൾ നിലവിൽ പാർട്ടി ഭാരവാഹിയല്ല. രാഹുലിൻറെ കൂടെ ഭാരവാഹികൾ പോയാൽ നടപടി സ്വീകരിക്കുമെന്നും എ. തങ്കപ്പൻ മാധ്യമങ്ങളോട് വ്യക്തമാക്കി.
ബലാത്സംഗക്കേസിനെ തുടർന്ന് 15 ദിവസമായി ഒളിവിലായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ വോട്ടെടുപ്പ് ദിവസമായ വ്യാഴാഴ്ചയാണ് പാലക്കാട് തിരിച്ചെത്തിയത്. രണ്ടാം പീഡനക്കേസിൽ ബുധനാഴ്ച മുൻകൂർ ജാമ്യം ലഭിച്ചതിനെ തുടർന്നാണ് രാഹുൽ ഒളിവുജീവിതം അവസാനിപ്പിച്ചത്.
പാലക്കാട് നഗരസഭയിലെ കുന്നത്തൂർമേട് സൗത്തിലെ സെൻറ് സെബാസ്റ്റ്യൻസ് സ്കൂളിലെ ബൂത്തിലെത്തി രാഹുൽ വോട്ട് ചെയ്യുകയും ചെയ്തു. ജാമ്യം ലഭിച്ച രാഹുൽ മാങ്കൂട്ടത്തിൽ വോട്ട് ചെയ്യാനെത്തിയേക്കുമെന്ന സൂചന രാവിലെ മുതൽ ശക്തമായിരുന്നു. വോട്ടെടുപ്പിൻറെ അവസാനഘട്ടത്തിൽ വൈകീട്ട് 4.55ഓടെയാണ് എത്തിയത്.
എം.എൽ.എ എത്തിയതോടെ വോട്ടിങ് കേന്ദ്രത്തിനു മുന്നിൽ സി.പി.എം, ബി.ജെ.പി പ്രവർത്തകർ പ്രതിഷേധിച്ചു. പ്രതിഷേധങ്ങളും കൂവലും വകവെക്കാതെ രാഹുൽ മാങ്കൂട്ടത്തിൽ ബൂത്ത് നമ്പർ രണ്ടിൽ വോട്ട് ചെയ്ത് മടങ്ങി. ശേഷം നഗരത്തിലെ ഭക്ഷണശാലയിൽ നിന്ന് ചായ കുടിച്ച രാഹുൽ പാർട്ടി പ്രവർത്തകരുമായി സംസാരിക്കുകയും എം.എൽ.എ ഓഫീസിലേക്ക് പോവുകയും ചെയ്തിരുന്നു.
.jpg)


