കണ്ണൂരിൽ പൊലിസ് വാഹന പരിശോധനയ്ക്കിടെ പുഴയിൽ ചാടിയ റഹീമിൻ്റെ മൃതദേഹം കണ്ടെത്തി

Body of Rahim found after jumping into river during police vehicle inspection in Kannur
Body of Rahim found after jumping into river during police vehicle inspection in Kannur


ഇരിട്ടി:കൂട്ടുപുഴ അതിർത്തിയിൽ പൊലിസ് നടത്തിയ പരിശോധനയ്ക്കിടെ പുഴയിൽ ചാടിയ കാപ്പ കേസിലെ പ്രതിയായ യുവാവിൻ്റെ മൃതദേഹം കിളിയന്തറ പുഴയിൽ നിന്നും കണ്ടെത്തി.

ചക്കരക്കൽ പൊലിസ് സ്റ്റേഷനിലെ പൊതുവാച്ചേരി സ്വദേശി റഹീ (30) മിന്റെ മൃതദേഹമാണ് അഞ്ചുദിവസത്തെ തിരച്ചിലിനൊടുവിൽ ചൊവ്വാഴ്ച്ചരാവിലെ കണ്ടെടുത്തത്. ഇരിട്ടി പൊലിസ് ഇൻക്വസ്റ്റ് നടത്തിയതിനു ശേഷം മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

tRootC1469263">


 

Tags