കണ്ണൂർ കൊളവല്ലൂർ പി.ആർഎം ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിക്ക് റാഗിങ്ങി നിടെ അതിക്രൂരമായി തലയ്ക്ക് പരുക്കേറ്റു: ആറ് സീനിയർ വിദ്യാർത്ഥികളെ പുറത്താക്കി

A Plus One student at PRM Higher Secondary School in Kolavallur, Kannur, suffered a severe head injury during a ragging incident; six senior students have been expelled.

പാനൂർ : പാനൂർ കൊളവല്ലൂർ പി.ആർഎം ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിക്ക് റാഗിങ്ങിനിടെ അതിക്രൂരമായി മർദ്ദനമേറ്റതായി പരാതി. സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്യുന്നതിനിടെ കല്ലുകൊണ്ടു തലയ്ക്കടിച്ചതായായാണ് പരാതി. സ്‌കൂൾ കാൻ്റീനിൽ നിന്നും ഭക്ഷണം കഴിക്കുന്നതിനിടെ നാൽപ്പതോളം വിദ്യാർത്ഥികൾ സംഘടിതരായി എത്തുകയായിരുന്നു. 

ഇവരിൽ ആറു പേരാണ് വലിച്ചിട്ട് മർദ്ദിക്കുകയും തലയ്ക്ക് കല്ലുകൊണ്ടു കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു വിദ്യാർത്ഥിയുടെ തലയ്ക്ക് ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. വിദ്യാർത്ഥിക്ക് മുറിവേറ്റ ചിത്രവും വീഡിയോയും പുറത്തുവന്നിട്ടുണ്ട്. സ്‌കൂളിൽ മികച്ച രീതിയിൽ വസ്‌ത്രവും ഷൂവും ധരിച്ചെത്തുകയും ജിമ്മിൽ പോയി ശരീര സൗന്ദര്യമുണ്ടാക്കി വന്നതിനെ ചൊല്ലിയാണ് സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്തത് ഈ കാര്യം പറഞ്ഞ് നേരത്തെ സീനിയേഴ്സുമാർ ഭീഷണിപ്പെടുത്തിയിരുന്നതായി ഇരയായ വിദ്യാർത്ഥി പറഞ്ഞു. 

ഗുരുതരമായി പരുക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു തലയുടെ മുകൾ ഭാഗം തുന്നലിട്ടു. സംഭവത്തിൽ ആറു വിദ്യാർത്ഥികളെ സ്‌കൂൾ അധികൃതർ സസ്പെൻഡ് ചെയ് തിട്ടുണ്ട്. പൊലിസിൽ മർദ്ദനമേറ്റ കുട്ടിയുടെ ബന്ധുക്കൾ പരാതി നൽകിയതിനെ തുടർന്ന് കൊളവല്ലൂർ പൊലിസ് കേസെടുത്തിട്ടുണ്ട് ഇനി ഒരു കുട്ടിക്കും ഈ അവസ്ഥ വരാതിരിക്കാനാണ് പൊലിസിൽ പരാതി നൽകിയതെന്ന് റാഗിങ്ങിന് ഇരയായ കുട്ടിയുടെ ബന്ധു മാധ്യമങ്ങളോട് പറഞ്ഞു.

Tags