തിരുവനന്തപുരം കോര്‍പറേഷൻ ബിജെപി കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ ശ്രീലേഖ
തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ മേയർ സ്ഥാനത്തെ ചൊല്ലി പാർട്ടി നേതൃത്വവുമായി ഉയർന്ന ചില ഭിന്നതകളും വിവാദങ്ങളും നേരത്തെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു.
തിരുവനന്തപുരം: ബിജെപി നേതാവ് ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു. വ്യക്തിപരമാണ് രാജിയെന്ന് വിശദീകരണം.
വാർഡിലെ വാട്സാപ്പ് ഗ്രൂപ്പിൽ താൻ പദവി രാജിവെച്ചതായി വ്യക്തമാക്കുന്ന സന്ദേശം ശ്രീലേഖ പങ്കുവെച്ചിട്ടുണ്ട്. വാര്‍ഡ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ശ്രീലേഖ പങ്കുവെച്ച സന്ദേശമിങ്ങനെ. 'പ്രിയപ്പെട്ടവരെ… ഞാൻ 30.09.2026 ൽ Mayor ശ്രീ വി വി രാജേഷിന് കൗൺസിലർ സ്ഥാനത്തു നിന്ന്, സ്വകാര്യ കാരണങ്ങൾ കൊണ്ട് രാജി വെക്കുന്നതായി അറിയിച്ചു കത്ത് നൽകിയിട്ടുണ്ട്.
കോപ്പി ജില്ലാ കളക്ടർക്ക് തിങ്കളാഴ്ച നൽകും. നിങ്ങൾ എനിക്ക് നൽകിയ എല്ലാ സ്നേഹത്തിനും സഹകരണത്തിനും അഗാധമായ നന്ദി അറിയിക്കുന്നു'.''തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ മേയർ സ്ഥാനത്തെ ചൊല്ലി പാർട്ടി നേതൃത്വവുമായി ഉയർന്ന ചില ഭിന്നതകളും വിവാദങ്ങളും നേരത്തെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായും അവർ മത്സരിച്ചിരുന്നു
.jpg)

