പോക്സോ കേസിലെ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് ആർ. ശ്രീലേഖ

R. Sreelekha approaches High Court seeking quashing of FIR in POCSO case

 തിരുവനന്തപുരം: തനിക്കെതിരായ പോക്സോ കേസിലെ എഫ്ഐആർ റദ്ദാക്കണമെന്നാവശ‍്യപ്പെട്ട് ബിജെപി കൗൺസിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. പോക്സോ കേസിലെ ഇരകളുടെ പേര് വെളിപ്പെടുത്തിയെന്നായിരുന്നു ശ്രീലേഖയ്ക്കെതിരേ തിരുവനന്തപുരം മ‍്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസ്. തന്‍റെ വാദം കേൾക്കാതെയാണ് പരാതി മജിസ്ട്രേറ്റ് പൊലീസിന് കൈമാറിയതെന്നാണ് ശ്രീലേഖ ഹർജിയിൽ ഉന്നയിച്ചത്.

ശ്രീലേഖയുടെ ഹർജിയിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ടെങ്കിലും ഇടക്കാല സ്റ്റേ നൽകിയിട്ടില്ല. തനിക്കെതിരേ വ‍്യക്തിഹത‍്യ നടത്താൻ വേണ്ടി മാത്രം ഉയർത്തികൊണ്ടുവന്ന പരാതിയാണിതെന്നും പ്രായപൂർത്തിയായവരുടെ പേരുകൾ മാത്രമാണ് താൻ പറഞ്ഞതെന്നുമായിരുന്നു ശ്രീലേഖ മാധ‍്യമങ്ങളോട് പറഞ്ഞത്.


 

Tags