സംവിധായകന്‍ ആര്‍ ശരത് അന്തരിച്ചു

Director R. Sarath has passed away.

 തിരുവനന്തപുരം: സംവിധായകന്‍ ആര്‍ ശരത് (65) അന്തരിച്ചു. തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. കരള്‍രോഗ ബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് വിയോഗം. സായാഹ്നം, സ്ഥിതി, സീലാബതി, ദി ഡിസയര്‍: എ ജേര്‍ണി ഓഫ് എ വുമണ്‍, പരുദീസ, ബുദ്ധനും ചാപ്ലിനും ചിരിക്കുന്നു, സ്വയം തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.

ഡോക്യുമെന്ററി സംവിധായകന്‍ ആയിട്ടാണ് ആര്‍ ശരത് സിനിമാ ജീവിതം ആരംഭിച്ചത്. 2000ല്‍ നിരൂപക പ്രശംസ നേടിയ സായാഹ്നം എന്ന നാടകത്തിലൂടെയാണ് ഫീച്ചര്‍ ഫിലിം നിര്‍മ്മാണത്തിലേക്ക് ആര്‍ ശരത് കടക്കുന്നത്. പരിസ്ഥിതി, ആണവ വിരുദ്ധ വിഷയങ്ങളെ കേന്ദ്രീകരിച്ചുള്ള ഈ ചിത്രത്തിന് ഏഴ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും ഒരു ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു. വേറിട്ട സിനിമകള്‍ ഒരുക്കിയ സംവിധായകനായിരുന്നു ശരത്.

സെക്രട്ടേറിയറ്റില്‍ ജോലി ചെയ്യുന്ന ദമ്പതികളുടെ കഥ പറയുന്ന സ്ഥിതി എന്ന സിനിമ മികച്ച പ്രതികരണം നേടിയിരുന്നു. പുരാണി ഡണ്‍ അദ്ദേഹത്തിന്റെ ഹിന്ദി ഹ്രസ്വചിത്രമാണ്. ദി ഡിസയര്‍: എ ജേര്‍ണി ഓഫ് എ വുമണ്‍ എന്ന പേരില്‍ ഇന്തോ-ചൈനീസ് സഹ-നിര്‍മ്മാണ ഹിന്ദി ഫീച്ചര്‍ ഫിലിം ശരത് സംവിധാനം ചെയ്തിരുന്നു. ഇതും വിവിധ അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കുകയും നിരവധി ബഹുമതികള്‍ നേടുകയും ചെയ്തിരുന്നു.

Tags