ചോദ്യം ചെയ്തത് അന്വേഷണത്തിൻ്റെ ഭാഗമായി,ശബരിമലയിൽ സംഭവിച്ചത് മോശമായ കാര്യമാണ് ; പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം : ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ എസ്‌ഐടി ചോദ്യം ചെയ്തത് അന്വേഷണത്തിൻ്റെ ഭാഗമായെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. അന്വേഷണം പൂർത്തീകരിക്കുന്നതിൻ്റെ ഭാഗമായാണ് ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യൽ സ്വാഭാവിക നടപടിക്രമമാണ്. ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണം ശരിയായ ദിശയിൽ നടക്കട്ടെ. ശബരിമലയിൽ സംഭവിച്ചത് മോശമായ കാര്യമാണെന്നും പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
tRootC1469263">എസ്ഐടി ഇപ്പോൾ മുഖ്യമന്ത്രിക്ക് കീഴിലാണെന്നും ഹൈക്കോടതിക്ക് കീഴിലല്ലെന്നും മുരളീധരൻ വിമർശിച്ചു. റിപ്പോർട്ട് മാത്രമാണ് എസ്ഐടി ഹൈക്കോടതിക്ക് നൽകുന്നത്. ഉത്തരവ് ഇടുന്നത് മുഖ്യമന്ത്രിയാണ്. പോറ്റിയെ കേറ്റിയതും സ്വർണം കട്ടതും സിപിഐഎം ആണ്. എസ്‌ഐടിയുടെ ചോദ്യം ചെയ്യൽ നടക്കട്ടെയെന്നും ബാക്കി കാര്യങ്ങൾ ആലോചിച്ച് ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ യുഡിഎഫിൻ്റെ പുതുയുഗ യാത്ര'യിലെ ആളുകളെ കണ്ട് മുഖ്യമന്ത്രിയുടെ സമനിലതെറ്റി. ജാഥയ്ക്ക് ഇതൊന്നും തിരിച്ചടിയാകില്ല. യഥാർത്ഥ കളളന്മാരെ രക്ഷിക്കാൻ നോക്കേണ്ടെന്നും തങ്ങൾ അധികാരത്തിലെത്തിയാൽ അവരെ പിടിച്ച് അകത്തിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
.jpg)


