ചോദ്യപേപ്പർ ചോർച്ച കേസ് ; മുഖ്യപ്രതി ഷുഹൈബ് കീഴടങ്ങി

ms
ms

കോഴിക്കോട്: ചോദ്യ പേപ്പർ ചോർച്ച കേസിൽ മുഖ്യപ്രതിയായ ഷുഹൈബ് കീഴടങ്ങി. കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിയാണ് പ്രതി കീഴടങ്ങിയത്.

ഷുഹൈബിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. തുടർന്നാണ് ഷുഹൈബ് കീഴടങ്ങിയത്. കേസിലെ രണ്ടാം പ്രതിയായ അധ്യാപകൻ ഫഹദ്, മൂന്നാം പ്രതി ജിഷ്ണു എന്നിവർക്ക് കോഴിക്കോട് ജില്ലാ കോടതി ജാമ്യം അനുവദിച്ചു. ഷുഹൈബിനെ വിശദമായി ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.

tRootC1469263">

എംഎസ് സൊല്യൂഷൻസിനെ തകർക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് കേസെന്ന് ഷുഹൈബ് ആരോപിച്ചു. ചോദ്യപേപ്പർ കൈപ്പറ്റിയ അധ്യാപകൻ ഫഹദിനെ അയച്ചത് മറ്റൊരു സ്ഥാപനമാണ്. കേസിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്നും തെളിവുകൾ കൈവശമുണ്ടെന്നും ഷുഹൈബ് മാധ്യമങ്ങളോട് വ്യക്തമാക്കി.

Tags