ഖത്തർ വാതക പ്ലാന്റ് അപകടം: അർജുന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി ആവശ്യപ്പെപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി പിണറായി
ഞായർ രാത്രി 10.30 ഓടെയാണ് ബാർസാൻ ഗ്യാസ് പ്രൊസസിങ് പ്ലാന്റില്‍ ഉഗ്ര ശബ്ദത്തോടെ സ്‌ഫോടനം ഉണ്ടായത്.
തിരുവനന്തപുരം: ഖത്തറിലെ റാസ് ലഫാൻ വ്യവസായ കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തില്‍ മരണപ്പെട്ട തൂണേരി വെള്ളൂർ സ്വദേശി അർജുന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.
ഖത്തറിലെ ഇന്ത്യൻ എംബസി അധികൃതരുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ എത്രയും പെട്ടന്ന് സ്വീകരിക്കണമെന്നും അഭ്യർത്ഥിച്ചു. ഞായറാഴ്‌ച രാത്രിയിലുണ്ടായ അപകടത്തെക്കുറിച്ച് തിങ്കളാഴ്‌ചയാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.
ഞായർ രാത്രി 10.30 ഓടെയാണ് ബാർസാൻ ഗ്യാസ് പ്രൊസസിങ് പ്ലാന്റില്‍ ഉഗ്ര ശബ്ദത്തോടെ സ്‌ഫോടനം ഉണ്ടായത്. കഴിഞ്ഞ ഡിസംബർ മുതല്‍ അടിയന്തര അറ്റകുറ്റപ്പണികള്‍ക്ക് അടച്ചിട്ട പ്ലാന്റ്, രണ്ട് ദിവസം മുമ്പാണ് പ്രവർത്തന സജ്ജമാക്കിയത്.
സാങ്കേതിക തകരാറിനെത്തുടർന്നാണ് സ്‌ഫോടനം. തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് അടിയന്തര സഹായം ലഭ്യമാക്കാൻ ഇന്ത്യൻ എംബസി ഹെല്‍പ്പ് ലൈൻ നമ്പറുകള്‍ സജ്ജമാക്കി. ഫോണ്‍: +974 55647502, +975 55384683.
.jpg)

