കണ്ണൂരിന്റെ തിരക്കേറിയ നഗരഹൃദയത്തിൽ ഭീതിപടർത്തി മരത്തിൽ പെരുമ്പാമ്പ്
ഈ ഭാഗത്തുനിന്ന് നേരത്തെയും അഞ്ചോളം പെരുമ്പാമ്പുകളെ കണ്ടെത്തിയിട്ടുണ്ട്. ഞായറാഴ്ച രാത്രി മുതൽ പാമ്പ് മരത്തിലുണ്ടായിരുന്നു. ഈ ഭാഗത്തുനിന്ന് നേരത്തെയും അഞ്ചോളം പെരുമ്പാമ്പുകളെ കണ്ടെത്തിയിട്ടുണ്ടെന്ന് പാർക്കിന് സമീപത്തെ സ്ഥാപനത്തിലെ ജീവനക്കാരൻ പറഞ്ഞു.
കണ്ണൂരിന്റെ തിരക്കേറിയ നഗരഹൃദയത്തിൽ ഭീതിപടർത്തി മരത്തിൽ പെരുമ്പാമ്പ്. എ.കെ.ജി ആശുപത്രിക്ക് സമീപത്തെ പാർക്കിലെ മരത്തിലാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. നിരവധി യാത്രക്കാരും നാട്ടുകാരും കടന്നുപോകുന്ന പ്രദേശമായതിനാൽ സംഭവം ആശങ്കയ്ക്കിടയാക്കി. ഈ ഭാഗത്തുനിന്ന് നേരത്തെയും അഞ്ചോളം പെരുമ്പാമ്പുകളെ കണ്ടെത്തിയിട്ടുണ്ട്. ഞായറാഴ്ച രാത്രി മുതൽ പാമ്പ് മരത്തിലുണ്ടായിരുന്നു. ഈ ഭാഗത്തുനിന്ന് നേരത്തെയും അഞ്ചോളം പെരുമ്പാമ്പുകളെ കണ്ടെത്തിയിട്ടുണ്ടെന്ന് പാർക്കിന് സമീപത്തെ സ്ഥാപനത്തിലെ ജീവനക്കാരൻ പറഞ്ഞു.

തിങ്കളാഴ്ച ഉച്ചയോടെ ഫയർഫോഴ്സും സർപ്പ വളണ്ടിയർമാരും സ്ഥലത്തെത്തി പാമ്പിനെ പിടികൂടാനുള്ള ശ്രമം തുടങ്ങി. എന്നാൽ പിടികൂടാനുള്ള നീക്കം ആരംഭിച്ചതോടെ വളണ്ടിയർമാരെ വെട്ടിച്ച് പെരുമ്പാമ്പ് അടുത്തുള്ള മറ്റൊരു മരത്തിലേക്ക് കയറി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പാമ്പിനെ പിടികൂടാനായത്.
.jpg)

