സംസ്ഥാനത്തെ പിവിആർ ഐനോക്സ് തീയേറ്ററുകളിൽ ലൈവ് സ്റ്റാൻഡ് അപ്പ് കോമഡി ഷോകൾ

Live stand-up comedy shows at PVR Inox theaters in the state
Live stand-up comedy shows at PVR Inox theaters in the state


കൊച്ചി: ബദൽ ഉള്ളടക്ക സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പിവിആർ ഐനോക്‌സ് സംസ്ഥാനത്ത് കോമഡി ഷോകൾ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി പിവിആർ ലുലുവിൽ സ്‌ട്രൈറ്റ് ഔട്ടാ കൊച്ചി എന്ന പേരിലുള്ള ആദ്യത്തെ ലൈവ് സ്റ്റാൻഡ് അപ്പ് കോമഡി ഷോ അവതരിപ്പിച്ചു. മലയാളികളായ വിഷ്ണു പൈ, അക്ഷയ് ജോയൽ, ജോമി ജോസി, ജെഫ്രി ഷോക്കി എന്നിവർ സ്റ്റാൻഡ് അപ്പ് കോമഡി അവതരിപ്പിച്ചു. കോമഡി ലോഞ്ചുമായി ചേർന്നാണ് പരിപാടി അവതരിപ്പിക്കുന്നത്. 

tRootC1469263">

ഈ മാസം 21നു തൃശൂർ ശോഭ സിറ്റി മാളിലെ ഐനോക്സിൽ വിഷ്ണു പൈ ക്രൗഡ് വർക്ക് ഷോ അവതരിപ്പിക്കും. മലയാളിയായ വിഷ്ണു പൈ ഇന്ത്യക്ക് അകത്തും പുറത്തും നിരവധി ഷോകൾ അവതരിപ്പിച്ചിട്ടുണ്ട്. ഇത്‌നെത്തുടർന്ന് 28നു പിവിആർ ലുലുവിൽ കൊച്ചി ഓപ്പൺ മൈക്ക് അരങ്ങേറും. മുഖ്യധാരാ വേദികളിൽ ലൈവ് കോമഡി ഷോകൾ അവതരിപ്പിക്കാൻ അവസരം നൽകുന്നതിലൂടെ കേരളത്തിൽ വളർന്നു വരുന്ന സ്റ്റാൻഡ് അപ്പ് കോമഡി കലാകാരന്മാർക്ക് പ്രോത്സാഹനം നൽകുന്നതിനാണ് പിവിആർ ഐനോക്‌സും കോമഡി ലോഞ്ചും ലക്ഷ്യമിടുന്നത്.

തിയേറ്ററുകളെ സൃഷ്ടിപരമായ വേദികളാക്കി മാറ്റുന്നതിലൂടെ സിനിമാ അനുഭവത്തിന്റെ നവീകരണമാണ് കോമഡി ഫെസ്റ്റിലൂടെ പിവിആർ ഐനോക്സ് ലക്ഷ്യമിടുന്നത്.

Tags