ഫോൺവിളി വിവാദം; മുൻ എസ്പി സുജിത് ദാസിനെതിരേ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് കത്തയച്ച് പി വി അൻവർ
May 26, 2026, 16:08 IST
മലപ്പുറം: വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തുടക്കമിട്ട ഫോൺവിളി വിവാദത്തിൽ മലപ്പുറം മുൻ എസ്പി സുജിത് ദാസിനെതിരേ അന്വേഷണം വേണമെന്ന് ആവശ‍്യപ്പെട്ട് നിലമ്പൂർ മുൻ എംഎൽഎ പി.വി. അൻവർ ആഭ‍്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ സമീപിച്ചു.
സുജിത് ദാസിനെ കുറ്റവിമുക്തനാക്കിയ നടപടി പുനഃപരിശോധിക്കണമെന്നാണ് ആവശ‍്യം. സുജിത് ദാസിനെതിരേ ക്രിമിനൽ നടപടി വേണമെന്നും അൻവർ അയച്ച കത്തിൽ പറയുന്നു. ഇതു കൂടാതെ ജില്ലാ പൊലീസ് മേധാവിയുടെ ക‍്യാംപ് ഓഫിസിലെ മരം മുറിയിലും പുനരന്വേഷണം നടത്തണമെന്നും അൻവർ കത്തിലൂടെ ആവശ‍്യപ്പെട്ടു.
.jpg)

