ഉത്തരവാദപ്പെട്ട ചില നേതാക്കൾ ആവശ്യപ്പെട്ടതിനാൽ ഒരു പകൽ കൂടി കാത്തിരിക്കും, മാന്യമായ പരിഹാരം പ്രതിക്ഷിക്കുന്നു : പി വി അൻവർ

Will wait one more day as requested by some responsible leaders, expecting a dignified solution: PV Anwar
Will wait one more day as requested by some responsible leaders, expecting a dignified solution: PV Anwar

നിലമ്പൂർ: ഉത്തരവാദപ്പെട്ട ചില യു.ഡി.എഫ് നേതാക്കൾ ആവശ്യപ്പെട്ടതിനാൽ ഒരു പകൽ കൂടി കാത്തിരിക്കുമെന്ന് നിലമ്പൂർ മുൻ എം.എൽ.എയും തൃണമൂൽ കോൺഗ്രസ് നേതാവുമായ പി.വി. അൻവർ. ചില സുപ്രധാനമായ കാര്യങ്ങൾ പ്രഖ്യാപിക്കാനുണ്ടെന്ന് പറഞ്ഞ് വാർത്താ സമ്മേളനം വിളിച്ച അൻവർ ഇക്കാര്യം മാത്രം പറഞ്ഞ് വാർത്താ സമ്മേളനം നിർത്തുകയും ചെയ്തു.

tRootC1469263">

കോൺഗ്രസിൻറെ ഉത്തരവാദിത്തപ്പെട്ട നേതാക്കളും, പി.കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള മുസ്ലിം ലീഗ് നേതാക്കളുമെല്ലാം ഒരു പകൽകൂടി നിങ്ങൾ കാത്തിരിക്കണമെന്നും ഇപ്പോൾ പ്രഖ്യാപനം നടത്തരുതെന്നും ആവശ്യപ്പെട്ടിരിക്കുകയാണ്. അതിൻറെ അടിസ്ഥാനത്തിൽ ഒരു പകൽകൂടി കാത്തിരിക്കുന്നു. മാന്യമായ പരിഹാരം പ്രതിക്ഷിക്കുന്നുണ്ട് -അൻവർ പറഞ്ഞു.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പി.വി. അൻവർ സ്ഥാനാർഥിത്വം പ്രഖ്യാപിക്കുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ, യു.ഡി.എഫ് മുന്നണി പ്രവേശത്തിൽ സമവായ സാധ്യതയുണ്ട് എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.

Tags