നിലമ്പൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി ജയിക്കാൻ പോകുന്നില്ല ,പിണറായിസത്തിനും മരുമോനും കൂടി കീഴ്‌പ്പെട്ടാൽ പാർട്ടി ഉണ്ടാകില്ല :പി വി അൻവർ

'I resigned to end Pinarayi's rule, but they threw mud at me after insulting me and taking me out on the streets': PV Anwar openly exposes UDF's neglect
'I resigned to end Pinarayi's rule, but they threw mud at me after insulting me and taking me out on the streets': PV Anwar openly exposes UDF's neglect

നിലമ്പൂർ: പിണറായി വിജയനും ജനങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലാണ് നിലമ്പൂരിലെന്ന് സ്വതന്ത്ര സ്ഥാനാർത്ഥി പി വി അൻവർ. പിണറായി വിജയൻ നടത്തുന്നത് ഏകാധിപത്യമാണ്. മുതലാളിവർഗ, കുടുംബാധിപത്യ പാർട്ടിയായി കമ്മ്യൂണിസ്റ്റ് പാർട്ടി മാറി. പിണറായിസത്തിനും മരുമോനും കൂടി കീഴ്‌പ്പെട്ടാൽ പാർട്ടി ഉണ്ടാകില്ലെന്നും അൻവർ പറഞ്ഞു. 

tRootC1469263">

സ്വരാജ് ഇതിനോടകം തോറ്റ് തവിടുപൊടിയായി കിടക്കുകയാണ്. സ്വരാജിനെതിരെ പാർട്ടിക്കുള്ളിൽ തന്നെ എതിർപ്പുകളുണ്ട്. സ്വരാജ് ഈക്വൽ ടു പിണറായി എന്നാണ്. സ്വരാജിനെ പിണറായി വിജയനായാണ് നിലമ്പൂരിലെ സഖാക്കൾ കാണുന്നത്. വി എസിനെ പോലും ആക്രമിച്ചവനാണ് സ്വരാജ് എന്നാണ് സഖാക്കൾ തന്നോട് പറഞ്ഞത്. തൊഴിലാളികൾക്കിടയിലും സ്വരാജിനെതിരെ എതിർപ്പ് രൂക്ഷമാണ്. സ്വരാജ് അല്ലായിരുന്നുവെങ്കിൽ വോട്ട് ലഭിക്കുമായിരുന്നുവെന്നും അൻവർ  പറഞ്ഞു.

 താൻ രാജിവെച്ചിരുന്നില്ലെങ്കിൽ വന്യ ജീവി പ്രശ്‌നം ആരാണ് ചർച്ച ചെയ്യുകയെന്നും ഉപതിരഞ്ഞെടുപ്പ് വന്നതോടെ മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും അടക്കം ആളുകളുടെ അടുത്തുപോയി കാല് പിടിക്കുകയാണെന്നും അൻവർ പറഞ്ഞു. പി വി അൻവർ രാജിവെച്ചതുകൊണ്ട് അവർ 'അടുക്കള നിരങ്ങുകയാണ്. ജനങ്ങളാണ് വലുത് എന്ന് അവർക്ക് ബോധ്യപ്പെട്ടുവെന്നും അൻവർ പറഞ്ഞു.

Tags