ഫോൺകോൾ വിവാദം; മുൻ മലപ്പുറം എസ്പി.സുജിത് ദാസിനെതിരെ പുനരന്വേഷണം നടത്തണമെന്ന ആവശ്യവുമായി പി വി അൻവർ
മലപ്പുറം: വിവാദ ഫോൺകോൾ കേസിൽ മുൻ മലപ്പുറം എസ്പി.സുജിത് ദാസിനെതിരെ പുനരന്വേഷണം നടത്തണമെന്ന് മുൻ നിലമ്പൂർ എംഎൽഎ പിവി അൻവർ. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് അയച്ച കത്തിലാണ് അൻവർ ഈ ആവശ്യം ഉന്നയിച്ചത്. സുജിത് ദാസിനെ കുറ്റവിമുക്തനാക്കിയതായി റിപ്പോർട്ട് ചെയ്ത വകുപ്പുതല അന്വേഷണം പുനഃപരിശോധിക്കണമെന്നും, 2024-ൽ മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ ക്യാമ്പ് ഓഫീസിൽ നിന്ന് അനധികൃതമായി മരം മുറിച്ചെന്നാരോപിക്കുന്ന കേസിൽ പുനരന്വേഷണം നടത്തണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു എന്നാണ് അറിയാൻ കഴിയുന്നത്.
നിലവിൽ യുഡിഎഫ് ക്യാമ്പിലുള്ള പിവി അൻവർ, സുജിത് ദാസുമായി നടത്തിയതായി പറയപ്പെടുന്ന രഹസ്യ ഫോൺസംഭാഷണത്തിന്റെ അടിസ്ഥാനത്തിൽ നിയമ-പോലീസ് നടപടികൾ ആവശ്യപ്പെട്ടിരിക്കുകയാണ്. മലപ്പുറം എസ്പിയായിരിക്കെ എസ്പി ഓഫീസ് കോംപൗണ്ടിൽ നിന്ന് അനധികൃതമായി മരം മുറിച്ച് മാറ്റിയതുമായി ബന്ധപ്പെട്ട പരാതി പിൻവലിക്കാൻ സുജിത് ദാസ് ആവശ്യപ്പെട്ടുവെന്ന ആരോപണമാണ് ഫോൺ സംഭാഷണത്തിലുള്ളത്.
.jpg)

