പി വി അൻവർ സ്വതന്ത്ര സ്ഥാനാർത്ഥി : തൃണമൂലിൻ്റെ പേരിൽ മത്സരിക്കാനുള്ള പത്രിക തള്ളി

'I resigned to end Pinarayi's rule, but they threw mud at me after insulting me and taking me out on the streets': PV Anwar openly exposes UDF's neglect
'I resigned to end Pinarayi's rule, but they threw mud at me after insulting me and taking me out on the streets': PV Anwar openly exposes UDF's neglect

മലപ്പുറം:  നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ പി വി അൻവർ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും. പി വി അന്‍വര്‍ നല്‍കിയ ഒരു സെറ്റ് പത്രിക തള്ളിയതോടെയാണ് തീരുമാനം. പത്രികയില്‍ സാങ്കേതിക പിഴവുണ്ടായെന്നാണ് സൂചന. അതേസമയം പത്രികയില്‍ പുനപരിശോധന വേണമെന്ന് പി വി അന്‍വര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

tRootC1469263">

കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യാത്ത പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി അന്‍വറിന് മത്സരിക്കാനാകില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചിരിക്കുന്നത്. ഈ സാങ്കേതിക തടസങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സൂക്ഷ്മ പരിശോധനാവേളയില്‍ പത്രിക തള്ളിയത്. ഇതോടെ അന്‍വറിന് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള സാധ്യത അടഞ്ഞു. അതേസമയം അൻവറിന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാം.

Tags