പുന്നോല്‍ ഹരിദാസന്‍ വധം: നാലാം പ്രതിയായ ആര്‍. എസ്. എസ് പ്രവര്‍ത്തകന്‍ നിഖില്‍ നമ്പ്യാര്‍ കോടതിയല്‍ കീഴടങ്ങി

google news
HARIDASAN MURDER

ന്യൂമാഹി: Punnol Haridasan murder  സി.പി. എം അനുഭാവിയായ  പുന്നോല്‍ ഹരിദാസ് വധക്കേസിലെ നാലാം പ്രതിയായ ആര്‍. എസ്. എസ് പ്രവര്‍ത്തകന്‍ കൂത്തുപറമ്പ്  കോടതിയില്‍  വെളളിയാഴ്ച്ച വൈകുന്നേരം കീഴടങ്ങി. പുന്നോല്‍  സ്വദേശി നിഖല്‍ എന്‍ നമ്പ്യാരാണ് കൂത്തുപറമ്പ് കോടതിയില്‍ നാടകീയമായി കീഴടങ്ങിയത്. 

മത്‌സ്യതൊഴിലാളിയായ  ഹരിദാസനെ ഫെബ്രുവരി 21- പുലര്‍ച്ചെ ഒന്നരയോടെ  വീട്ടുമുറ്റത്തുവെച്ചാണ് ആര്‍. എസ്. എസ്,  ബി.ജെ.പി പ്രവര്‍ത്തകര്‍ വെട്ടിക്കൊന്നത്. ബി.ജെ.പി തലശേരി മണ്ഡലം പ്രസിഡന്റ് കെ.ലിജേഷ്,  സെക്രട്ടറി പ്രതീഷ് എന്ന മള്‍ട്ടിപ്രജി എന്നിവരടക്കം പതിനേഴുപേരാണ് പ്രതികള്‍.
സിപിഎം പ്രവര്‍ത്തകന്‍ പുന്നോല്‍ ഹരിദാസനെ കൊലപ്പെടുത്തിയ കേസില്‍  മാസങ്ങള്‍ക്ക്  മുന്‍പാണ് അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചുത്. 

17 പേരെ പ്രതി ചേര്‍ത്താണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ബിജെപി  പ്രവര്‍ത്തകര്‍ രാഷ്ട്രീയവൈരാഗ്യത്തോടെ നടത്തിയ കൊലപാതകമാണ് പുന്നോല്‍ ഹരിദാസന്റേതെന്ന് കുറ്റപത്രത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. പ്രദേശത്തെ ഒരുക്ഷേത്രോത്‌സവത്തിനിടെ ആര്‍. എസ് എസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റിരുന്നു. ഇതിന്റെ വൈരാഗ്യം കാരണം ഹരിദാസനെകൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പൊലിസ് കണ്ടെത്തിയിരുന്നു.

Tags