എല്ലാം തുറന്നു പറഞ്ഞപ്പോഴാണ് സമാധാനം ആയത്, ഏത് ശിക്ഷയും ഏറ്റുവാങ്ങും ; കണ്ണൂർ സ്വദേശിയുടെ കൊലപാതകത്തിൽ മുഹമ്മദലി

Peace came when everything was revealed, will accept any punishment; Muhammadali in the murder of a Kannur native

എല്ലാം തുറന്നു പറഞ്ഞപ്പോഴാണ് സമാധാനം ആയത്. കൊല്ലണമെന്ന ഉദ്ദേശം ഇല്ലായിരുന്നു. തന്നെ ലൈംഗികമായി ഉപദ്രവിച്ചതിലുള്ള ദേഷ്യം തീർത്തതാണ്. തോട്ടിലേക്ക് തള്ളി ഇട്ടു. മൂന്ന് ദിവസത്തിന് ശേഷമാണു മരിച്ച വിവരം അറിഞ്ഞത്. തുടർന്ന് കൂടാരഞ്ഞിയിലേക്കുള്ള പോക്ക് വല്ലപ്പോഴുമായി.

 കോഴിക്കോട്: 40 വർഷം മുമ്പ് നടന്ന ഇരട്ടക്കൊലപാത വെളിപ്പെടുത്തലിൽ കൂടരഞ്ഞിയിൽ മരിച്ചത് കണ്ണൂർ ഇരിട്ടി സ്വദേശി മോഹനനാണെന്ന് തിരിച്ചറിഞ്ഞതിന് പിന്നാലെ പ്രതികരണവുമായി പ്രതി മുഹമ്മദലി. എല്ലാം തുറന്നു പറഞ്ഞപ്പോളാണ് സമാധാനം ആയതെന്നും ഏത് ശിക്ഷയും ഏറ്റുവാങ്ങുമെന്നും മുഹമ്മദലി പറഞ്ഞു. കുറ്റബോധം കൊണ്ടാണ് നാൽപ്പത് വർഷത്തിന് ശേഷം കൊലപാതകം പൊലീസിനോട് ഏറ്റു പറഞ്ഞത്.

എല്ലാം തുറന്നു പറഞ്ഞപ്പോഴാണ് സമാധാനം ആയത്. കൊല്ലണമെന്ന ഉദ്ദേശം ഇല്ലായിരുന്നു. തന്നെ ലൈംഗികമായി ഉപദ്രവിച്ചതിലുള്ള ദേഷ്യം തീർത്തതാണ്. തോട്ടിലേക്ക് തള്ളി ഇട്ടു. മൂന്ന് ദിവസത്തിന് ശേഷമാണു മരിച്ച വിവരം അറിഞ്ഞത്. തുടർന്ന് കൂടാരഞ്ഞിയിലേക്കുള്ള പോക്ക് വല്ലപ്പോഴുമായി.

രണ്ടാമത്തെ കൊലപാതകത്തിന് ഇര ആയത് ആരെന്ന് കൂടി കണ്ടെത്തണം. കോഴിക്കോട് വെള്ളയിൽ ബീച്ചിൽ വെച്ചാണ് കൊലപാതകം നടന്നത്. സുഹൃത്തിന്റെ പണം മോഷ്ടിച്ച ആളോട് പണം തിരികെ വാങ്ങാൻ പോയതാണ്. ബാബു എന്ന സുഹൃത്തിന്റെ പണം ആണ് മോഷ്ടിച്ചത്. കൊല്ലപ്പെട്ടത് ആരാണെന്ന് ബാബുവിന് അറിയാം. എന്നാൽ ബാബു എവിടെ എന്ന് എനിക്ക് അറിയില്ല. കൊലപാതക ശേഷം ബാബുവിനെ കണ്ടില്ല. ഏതു ശിക്ഷയും സന്തോഷത്തോടെ ഏറ്റു വാങ്ങുമെന്നും വേങ്ങര സ്വദേശി മുഹമ്മദലി പറഞ്ഞു.

ഉറങ്ങാൻ കഴിയാത്ത അവസ്ഥയായിരുന്നു. മദ്യപാനം സ്ഥിരമായി. കാട്ടിലും പറമ്പിലുമാണ് കിടന്നിരുന്നത്. ആദ്യ ഭാര്യ ഉപേക്ഷിച്ചു പോയി. മകൻ മരിച്ചതോടെ കുറ്റബോധം കൂടി. സുഹൃത്തുക്കളോട് കൊലപാതകത്തെ കുറിച്ച് പറഞ്ഞിരുന്നെങ്കിലും ആരും വിശ്വസിച്ചില്ല. ഒടുവിലാണ് പോലീസിനെ അറിയിച്ചതെന്നും മുഹമ്മദലി പറഞ്ഞു. 

Tags