കാൽ നൂറ്റാണ്ട് കാലമായി കാട് മൂടി കിടന്നിരുന്ന തിരുവല്ലയിലെ പുളിക്കീഴ് കടവിന് ശാപ മോക്ഷം
തിരുവല്ല : കാൽ നൂറ്റാണ്ട് കാലമായി കാട് മൂടി കിടന്നിരുന്ന പുളിക്കീഴ് കടവിന് ശാപ മോക്ഷം. നെടുമ്പ്രം പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ ഉൾപ്പെടുന്ന പുളിക്കീഴ് പാലത്തിൻറെ താഴെയായുള്ള കടവിനാണ് ശാപമോക്ഷം ആയത്. പ്രദേശവാസികളും പുറമേ നിന്നുള്ളവരും ആയ നൂറുകണക്കിന് പേർ വേനൽക്കാലത്ത് അടക്കം കുളിക്കുന്നതിനും വസ്ത്രങ്ങൾ അലക്കുന്നതിനും ഉപയോഗിച്ചിരുന്ന കടമായിരുന്നു ഇത്. കടവ് കാടുമുടിയതോടെ നീർനായ ശല്യം വർദ്ധിച്ചു.
tRootC1469263">
പലർക്കും നീർനായയുടെ കടിയേറ്റു. ഇതോടെ എല്ലാവരും കടവിനെ കയ്യൊഴിഞ്ഞു. കാട് മൂടിയ കടവ് വൃത്തിയാക്കണം എന്നത് നാളുകളായി നീളുന്ന ആവശ്യമായിരുന്നു. പ്രദേശവാസികളുടെ ആവശ്യപ്രകാരം വാർഡ് മെമ്പർ വൈശാഖ് അയ്യപ്പൻറെ നേതൃത്വത്തിൽ ജെസിബി അടക്കം ഉപയോഗിച്ച് കടവ് വൃത്തിയാക്കുകയായിരുന്നു. കുളിക്കടവിനോട് ഒപ്പം കർക്കിടക വാവുബലി തർപ്പണത്തിനുള്ള സൗകര്യം കൂടി ഒരുക്കുന്ന തരത്തിൽ സംവിധാനം ഒരുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വാർഡ് മെമ്പർ വൈശാഖ് അയ്യപ്പൻ പറഞ്ഞു.
.jpg)


