തൃശ്ശൂരിൽ പുലിക്കളിക്ക് കൊടിയേറി ; നാലോണ നാളിൽ പുലിയിറക്കം

 Tigers are out for the day; Tigers are out for the day
 Tigers are out for the day; Tigers are out for the day

തൃശൂർ: പൂരനഗരിയിൽ പുലിക്കളിക്ക് കൊടിയേറ്റമായി. മേയർ എം.കെ. വർഗീസ് കൊടി ഉയർത്തി. നാലോണ നാളിൽ സെപ്തംബർ എട്ടിന് പുലിക്കളി അരങ്ങേറും. പുലിക്കളിക്കുള്ള എല്ലാ തയാറെടുപ്പുകളും പൂർത്തിയായതായി മേയർ അറിയിച്ചു. ചെണ്ടമേളത്തിനൊപ്പം ചുവടുവെച്ചാണ് മേയറെത്തിയത്. രാവിലെ ഒമ്പതിനാണ് നടുവിലാലിൽ പുലിക്കളിക്ക് കൊടിയേറിയത്. 

tRootC1469263">

പൂരം കഴിഞ്ഞാൽ തൃശൂരിന്റെ ഏറ്റവും വലിയ ആഘോഷമായ പുലിക്കളിയിൽ ഒമ്പത് ദേശങ്ങൾ ഇത്തവണ ഇറങ്ങുമെന്നാണ് കരുതുന്നത്. ഒട്ടേറെ വിസ്മയങ്ങൾ ഇത്തവണ കരുതി വെച്ചിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.  ഭിന്നശേഷിക്കാരായ കുട്ടികളെ കൊണ്ടാണ് കൊടിയേറ്റത്തിന് പുലിക്കളിയുടെ താളം പകർന്നത്.

Tags