പുണ്യാഹം നടത്തുന്നത് പരിഷ്കൃത കേരളത്തിനു ചേർന്നതല്ല; ദേവസ്വംവക ക്ഷേത്രങ്ങളിൽ അഹിന്ദുക്കൾക്കു പ്രവേശനം നൽകൂ- സച്ചിദാനന്ദ സ്വാമി
ശിവഗിരി: ദേവസ്വംവക ക്ഷേത്രങ്ങളിൽ അഹിന്ദുക്കൾക്കു പ്രവേശനം നൽകുന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കുകയാണ് ഹൈന്ദവ ആചാര്യന്മാരും ദേവസ്വം ബോർഡും സർക്കാരും ചെയ്യേണ്ടതെന്ന് ശിവഗിരിമഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി . അഹിന്ദുവായ സഹോദരി ഗുരുവായൂർ ക്ഷേത്രക്കുളത്തിലിറങ്ങി കാൽകഴുകിയത് വലിയ അപരാധമായി ചിത്രീകരിച്ച് ക്ഷേത്രത്തിൽ ഒരാഴ്ചക്കാലത്തെ പുണ്യാഹം നടത്തുന്നത് പരിഷ്കൃത കേരളത്തിനു ചേർന്നതല്ല.
tRootC1469263">ഒരുകാലത്ത് ഈഴവ, പിന്നാക്ക ജാതിക്കാർ ക്ഷേത്രത്തിൽ പ്രവേശിച്ചാൽ ക്ഷേത്രചൈതന്യം കുറയുമെന്ന മൂഢവിശ്വാസം ഉണ്ടായിരുന്നു. ക്ഷേത്രപ്രവേശന വിളംബരത്തിലൂടെ ആ ദുരാചാരം നീങ്ങിയപ്പോൾ ഹിന്ദുമതത്തിനും ഹൈന്ദവ ആരാധനയ്ക്കും വളർച്ചയാണുണ്ടായത്. ഇതു കണക്കിലെടുത്ത് അഹിന്ദുക്കൾക്കും ക്ഷേത്രങ്ങളിൽ പ്രവേശനം നൽകുന്നതിനെക്കുറിച്ച് ബന്ധപ്പെട്ടവർ ആലോചിക്കണമെന്നാണ് ശിവഗിരിമഠത്തിന്റെ അഭ്യർഥനയെന്നും സ്വാമി പറഞ്ഞു.
സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്ററും ഫാഷൻ ഇൻഫ്ളുവൻസറുമായ ജാസ്മിൻ ജാഫർ ക്ഷേത്രക്കുളത്തിൽ റീൽസ് ചിത്രീകരിക്കുന്നതിന്റെ ഭാഗമായി കാൽ കഴുകിയതിനെ തുടർന്നാണ് ഗുരുവായൂർ ക്ഷേത്രത്തിൽ പുണ്യാഹവും ശുദ്ധികർമവും നടത്തിയത്. ആചാരലംഘനം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആറു ദിവസം കണക്കാക്കിയുള്ള ശുദ്ധികർമങ്ങളാണ് നടന്നത്. ഇതിൻറെ ഭാഗമായി 19 ശീവേലികളും 19 പൂജകളും നിവേദ്യങ്ങളും ആവർത്തിച്ചിരുന്നു.വിവാദമായതോടെ ജാസ്മിൻ റീൽ ഇൻസ്റ്റഗ്രാമിൽ നിന്ന് കളയുകയും ക്ഷമ പറയുകയും ചെയ്തിരുന്നു.
.jpg)


