കാണിക്കവഞ്ചികള്‍ കുത്തിത്തുറന്ന് കവർച്ച നടത്തിയ പൂജാരി അറസ്റ്റില്‍
ഇയാള്‍ക്കെതിരെ 25 ഓളം കവർച്ചാ കേസുകളുണ്ടെന്ന് ക്ഷേത്ര ഗേറ്റിലെ പൂട്ട് തകർത്ത് ഉള്ളില്‍ കയറി ശ്രീകോവിലിന് മുന്നിലെ കാണിക്കവഞ്ചികളുള്‍പ്പെടെ കുത്തിപ്പൊളിച്ച് പണം കവരുകയായിരുന്നു.
കൊല്ലം : ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികള്‍ കുത്തിത്തുറന്ന് കവർച്ച നടത്തിയ പൂജാരി അറസ്റ്റില്‍. കൊട്ടാരക്കര വെട്ടിക്കവല കുറ്റിക്കോണം സജിതാ ഭവനില്‍ സജിത്ത് പോറ്റി(40)യെയാണ് അഞ്ചല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
അഞ്ചല്‍ വടമണ്‍ ക്ഷേത്രത്തിലെ കവർച്ചയുമായി ബന്ധപ്പെട്ട് സജിത്ത് പോറ്റിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. കഴിഞ്ഞ ഡിസംബറിലായിരുന്നു ഇവിടെ മോഷണം.ക്ഷേത്ര ഗേറ്റിലെ പൂട്ട് തകർത്ത് ഉള്ളില്‍ കയറി ശ്രീകോവിലിന് മുന്നിലെ കാണിക്കവഞ്ചികളുള്‍പ്പെടെ കുത്തിപ്പൊളിച്ച് പണം കവരുകയായിരുന്നു.
tRootC1469263">ക്ഷേത്ര ഭാരവാഹികള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ അഞ്ചല്‍ പൊലീസ് വിശദമായി അന്വേഷണം നടത്തി. സി സി ടി വി ദൃശ്യങ്ങളില്‍ നിന്ന് പ്രതിയെ തിരിച്ചറിയുകയായിരുന്നു.
ഏതാനും മാസങ്ങള്‍ ഇവിടെ ഇയാള്‍ ജോലി ചെയ്തിരുന്നു. പ്രതിക്കായി അന്വേഷണം പുരോഗമിക്കവെ മറ്റൊരു മോഷണക്കേസില്‍ ഇയാളെ കൊട്ടാരക്കര പൊലീസിലായി. ഇതോടെ കോടതി വഴി അഞ്ചല്‍ പൊലീസ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി. സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.
ഇയാള്‍ക്കെതിരെ 25 ഓളം കവർച്ചാ കേസുകളുണ്ടെന്ന് ക്ഷേത്ര ഗേറ്റിലെ പൂട്ട് തകർത്ത് ഉള്ളില്‍ കയറി ശ്രീകോവിലിന് മുന്നിലെ കാണിക്കവഞ്ചികളുള്‍പ്പെടെ കുത്തിപ്പൊളിച്ച് പണം കവരുകയായിരുന്നു.
.jpg)


