ചക്കുളത്തുകാവ് ക്ഷേത്രത്തിൽ വി.ഡി. സതീശന്റെ പേരിൽ ശത്രുസംഹാരപൂജ

Enemy killing puja in the name of V.D. Satheesan at Chakkulathukavu temple

ആലപ്പുഴ: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ നിയുക്ത എം.എൽ.എ. വി.ഡി. സതീശന്റെ പേരിൽ പേരിൽ ശത്രുസംഹാരപൂജ നടത്തി. സംസ്ഥാനത്തെ മുഖ്യമന്ത്രി ചർച്ചകൾ തുടരുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന് അനൂകൂലമായ തീരുമാനം ഉണ്ടാകുവാൻവേണ്ടിയാണ് അനുയായികൾ ക്ഷേത്രത്തിൽ വഴിപാട് നടത്തിയത്. ചതയം നക്ഷത്രപ്രകാരമാണ് വഴിപാട് സമർപ്പിച്ചത്. 

രാഷ്ട്രീയ-സാമൂഹിക മേഖലയിൽ അനുകൂല ഫലങ്ങൾക്കും ദോഷനിവാരണത്തിനുമായി ഭക്തർ ഇത്തരം പൂജകൾ നടത്തുന്നത് പതിവാണ്. 

Tags