പൊന്നമ്പലമേട്ടില്‍ അതിക്രമിച്ച് കയറി പൂജ; സംഘത്തിനൊപ്പമുണ്ടായിരുന്ന ഒരാള്‍ കൂടി പിടിയില്‍
May 26, 2023, 15:08 IST

പൊന്നമ്പലമേട്ടില്‍ അതിക്രമിച്ച് കയറി പൂജ നടത്തിയ സംഭവത്തില്‍ ഒരാളെ കൂടി വനംവകുപ്പ് അറസ്റ്റ് ചെയ്തു. ഇടുക്കി മഞ്ജുമല സ്വദേശി സൂരജ് പി സുരേഷ് ആണ് പിടിയിലായത്. നാരായണനെയും സംഘത്തെയും ഗവിയില്‍ എത്തിച്ചത് ഇയാളാണ്. പൂജക്കായി ഇയാള്‍ പൊന്നമ്പലമേട്ടിലും ഉണ്ടാരുന്നു. ഇതോടെ കേസില്‍ വനംവകുപ്പ് അറസ്റ്റ് ചെയ്തവരുടെ എണ്ണം നാലായി. സംഭവത്തില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒരാളും അറസ്റ്റിലായിട്ടുണ്ട്.
തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണ് ഈ മാസം എട്ടിന് പൊന്നമ്പലമേട്ടിലെത്തി പൂജ നടത്തിയത്.