പൂജ അവധി; പ്രത്യേക ട്രെയിൻ

TRAIN

നോർത്ത് - മംഗളൂരു ജങ്ഷൻ ഫെസ്റ്റിവൽ സ്പെഷ്യൽ എക്സ്പ്രസ് (06155) 20-ന് വൈകീട്ട് 7.40ന് നോർത്തിൽ നിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ ഒമ്പതിന് മംഗളൂരു ജങ്ഷനിൽ എത്തും.

കണ്ണൂർ: പൂജ അവധിയുടെ തിരക്ക് നിയന്ത്രിക്കാനായി പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തും.തിരുവനന്തപുരം നോർത്ത് - മംഗളൂരു ജങ്ഷൻ ഫെസ്റ്റിവൽ സ്പെഷ്യൽ എക്സ്പ്രസ് (06155) 20-ന് വൈകീട്ട് 7.40ന് നോർത്തിൽ നിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ ഒമ്പതിന് മംഗളൂരു ജങ്ഷനിൽ എത്തും.

06156 മംഗളൂരു ജങ്ഷൻ - തിരുവനന്തപുരം നോർത്ത് ഫെസ്റ്റിവൽ സ്പെഷ്യൽ എക്സ്പ്രസ് 21-ന് രാവിലെ 10.15ന് മംഗളൂരു ജങ്ഷനിൽ നിന്ന് പുറപ്പെട്ട് രാത്രി 11.45ന് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും.

Tags