താന്‍ ഒരു ഗ്രൂപ്പിലുമില്ല, അപ്പയുടെ ഒരു പ്രൊജക്ടാണ് പ്രധാനപ്പെട്ട സ്വപ്നം; പുതുപ്പള്ളി നിയുക്ത എംഎല്‍എ ചാണ്ടി ഉമ്മന്‍

കോട്ടയം: തെരഞ്ഞെടുപ്പിലെ മിന്നും വിജയത്തിന് ശേഷം പ്രതികരണവുമായി ചാണ്ടി ഉമ്മന്‍. താന്‍ ഒരു ഗ്രൂപ്പിലുമില്ല. തലപ്പാടിയില്‍ എസ്എംഇയുടെ കീഴിലുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലും അയര്‍ക്കുന്നത്ത് ഒരു പാലവുമാണ് ആഗ്രഹമെന്നും അദ്ദേഹം പാഞ്ഞു. അതിന് സര്‍ക്കാരിന്റെ പിന്തുണ വേണം. അയര്‍ക്കുന്നത്ത് ഒരു പാലം. അതും ഏഴ് വര്‍ഷമായി. അതിനും സര്‍ക്കാരിന്റെ പിന്തുണ വേണം.പുതുപ്പള്ളിയുടെ വളര്‍ച്ചയും വികസനവുമാണ് ആഗ്രഹം.
ഇന്ന് ഒരു ദിവസത്തെ നടപ്പാണ്. ഓട്ട പ്രദക്ഷിണം. പക്ഷേ, എട്ട് പഞ്ചായത്തിലും ഓരോ ദിവസം വച്ച് എട്ട് ദിവസം നടന്ന് സന്ദര്‍ശനം ആലോചിക്കുന്നുണ്ട്. അതിന്റെ പ്രചോദനം ഭാരത് ജോഡോ യാത്രയാണ്. ഞാന്‍ കോണ്‍ഗ്രസിന്റെ ചേരിയിലാണ്. രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിലാണ്. ഒരു ഗ്രൂപ്പിലുമില്ല. എല്ലാവരുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ചയാണ് ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ. നിയമസഭ വീണ്ടും ചേരുന്ന ദിവസം രാവിലെ 10 മണിക്ക് ചാണ്ടി ഉമ്മന്‍ പുതുപ്പള്ളിയുടെ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്യും. 11 തീയതിയാണ് നിയമസഭ സമ്മേളിക്കുന്നത്. 37,719 വോട്ടുകള്‍ക്ക് ഭൂരിപക്ഷം നേടിയാണ് ചാണ്ടി ഉമ്മന്‍ നിയമസഭയിലേക്കെത്തുന്നത്. കന്നിയങ്കത്തില്‍ അഭിമാന വിജയത്തിലൂടെ ഈ നിയമസഭയിലെ ഏറ്റവും ഭൂരിപക്ഷമുള്ള യുഡിഎഫ് എംഎല്‍എ കൂടിയായി മാറിയിരിക്കുകയാണ് ചാണ്ടി ഉമ്മന്‍.