പൊതുമരാമത്ത് വകുപ്പിന് ജാഗ്രതാ നിർദ്ദേശം നൽകി: മന്ത്രി പി കെ ബഷീർ

Minister PK Basheer

മലപ്പുറം : സംസ്ഥാനത്ത് പല ജില്ലകളിലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പൊതുമരാമത്ത് റോഡ്, കെട്ടിട വിഭാഗം, പാലം  തുടങ്ങി എല്ലാ വിഭാഗം ഉദ്യോഗസ്ഥർക്കും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീർ ജാഗ്രതാ നിർദ്ദേശം നൽകി.  റോഡുകളുടെ വശങ്ങളിൽ അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചു മാറ്റുന്നതിന് ജില്ലാ കളക്ടർമാർ തദ്ദേശസ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകണം. സംസ്ഥാന ദേശീയ പാതകളിലേക്ക്  മണ്ണിടിച്ചിലുണ്ടാകുന്ന സാഹചര്യങ്ങളിൽ മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കും. 

റോഡുകളിലേക്ക് പതിക്കുന്ന മണ്ണ്, കല്ല് മരങ്ങൾ എന്നിവ നീക്കം ചെയ്യുന്നതിന് പൊതുമരാമത്ത് വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന തൊഴിലാളികളുടെയും ജീവനക്കാരുടെയും സുരക്ഷ കൂടി പരിഗണിച്ചായിരിക്കണം ചെയ്യേണ്ടത്. മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലങ്ങളിലൂടെയുള്ള ഗതാഗതം പുനസ്ഥാപിക്കുന്നതിന് മുമ്പായി മതിയായ സുരക്ഷാ പരിശോധന നടത്തും. ഇത്തരം അപകട സ്ഥലത്ത് ആളുകൾ കൂടി നിൽക്കുന്നത് ഒഴിവാക്കണം ജില്ലാ കളക്ടർമാരുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും നിരന്തര ആശയവിനിമയം നടത്തുന്നതായും മന്ത്രി പറഞ്ഞു.
 

Tags