ചൂട് കാലത്തെ ആന എഴുന്നള്ളിപ്പിനെതിരെ പൊതുതാൽപര്യ ഹർജി

Public interest litigation against elephant parade during hot weather


ചൂട് കാലത്തെ ആന എഴുന്നള്ളത്തിനെതിരെ പൊതുതാൽപര്യ ഹർജി.  മതിയായ സുരക്ഷാ ക്രമീകരണങ്ങളില്ലാതെയാണ് ആന എഴുന്നള്ളത്തെന്നാണ്  ഹർജിയിൽ പറയുന്നത്. കടുത്ത ചൂട് സമയത്താണ് ആനകളുടെ എഴുന്നള്ളിപ്പ്വെടിക്കെട്ടിന്റെ സ്‌ഫോടന ശബ്ദം അപകട സാഹചര്യം സൃഷ്ടിക്കുമെന്നും പറയുന്നു.

മതിയായ വിശ്രമം നൽകാതെയാണ് ആനകളെ എഴുന്നള്ളിക്കുന്നതെന്നും പറയുന്നു. നടക്കുന്നത് നാട്ടാന പരിപാലന നിയമത്തിന്റെ നഗ്നമായ ലംഘനമെന്നും ആക്ഷേപമുണ്ട്. പൊതുതാൽപര്യ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. തൃശൂർ ജില്ലാ കളക്ടർ ഉൾപ്പടെയുള്ള എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.

പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററും മറുപടി നൽകണം. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾക്കും നോട്ടീസയച്ചിട്ടുണ്ട്. കേരളത്തിൽ വലിയ ചൂടാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. ആരോ​ഗ്യ വകുപ്പ് ഉൾപ്പെടെ കർശന നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്. പകൽ സമയങ്ങളിൽ നേരിട്ട് സൂര്യ പ്രകാശമേൽക്കരുതെന്നും നിർദ്ദേശമുണ്ട്. പാലക്കാട് 41 ഡി​ഗ്രീ സെൽഷ്യസ് വരെ താപനില ഉയരുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.
 

Tags