ഇതര സർവ്വകലാശാല തുല്യത സർട്ടിഫിക്കറ്റ് സംബന്ധിച്ച് ഇറക്കിയ പൊതു ഉത്തരവ് കാലിക്കറ്റ് സർവ്വകലാശാല അയച്ചു നൽകിയിട്ടില്ലെന്ന് വ്യക്തമാക്കി പി എസ് സി

PSC clarifies that Calicut University has not sent the general order issued regarding equivalence certificates from other universities
PSC clarifies that Calicut University has not sent the general order issued regarding equivalence certificates from other universities

കോഴിക്കോട് : ഭാരതിയാർ ഉൾപ്പെടെ ഇതര സർവ്വകലാശാല തുല്യത സർട്ടിഫിക്കറ്റ് സംബന്ധിച്ച് ഇറക്കിയ പൊതു ഉത്തരവ് കാലിക്കറ്റ് സർവ്വകലാശാല തങ്ങൾക്ക് അയച്ചു നൽകിയിട്ടില്ലെന്ന് വ്യക്തമാക്കി പി എസ് സി. കാലിക്കറ്റ് സർവ്വകലാശാല 27-12-2024 ൽ ഇറക്കിയ ഉത്തരവ് സംബന്ധിച്ചാണ് കേരള പി  എസ് സി വ്യക്തമാക്കുന്നത്.

tRootC1469263">

2015 മുതൽ 2022 വരെ ഉളള ഉളള യൂജിസി അംഗീകാരം ഇല്ലാത്ത സർവ്വകലാശാലകൾക്ക് തുല്യതനൽകില്ലെന്നും യുജിസി , വെബ്സൈറ്റ് പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷം യുജിസി അംഗീകാരം ഉളളവർക്ക് മാത്രമേ തുല്യതാ സർട്ടിഫിക്കറ്റ് നൽകുകയുളളൂ എന്ന് കാലിക്കറ്റ് പൊതു ഉത്തരവ് ഇറക്കി. എന്നാൽ ഈ ഉത്തരവ് സംബന്ധിച്ച്  കാലിക്കറ്റ് സർവ്വകലാശാല ഒരു വിവരവും നൽകിയിട്ടില്ലെന്നാണ് കേരളാ പി  എസ് സി വിവരാവകാശ പ്രകാരം പറയുന്നത്.

കാലിക്കറ്റ്  ഇറക്കിയ ഉത്തരവ്  കേരളാ പി എസ് സിയ്ക്ക് അയച്ചു നൽക്കാത്തത് കാരണം കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നും തുല്യതാ സർട്ടിഫിക്കറ്റ് വാങ്ങിയ ധാരാളം പേർ അനർഹരായി കേരളാ പി  എസ് സി ജോലിയിൽ പ്രവേശിക്കാൻ കാരണമാകും. പി  എസ് സിയ്ക്ക് കാലിക്കറ്റ്  യൂണിവേഴ്‌സിറ്റി തുല്യത സംബന്ധിച്ച് ഉളള പൊതു ഉത്തരവ് അയച്ചു നൽകാത്ത സാഹചര്യത്തിലാണ് ഈ പ്രശ്നം നേരിടേണ്ടി വരുന്നത്.

Tags