സൗജന്യ പി എസ് സി പരിശീലനം; അപേക്ഷിക്കാം

study kit
study kit
തൃശൂരിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കൊടുങ്ങല്ലൂരിൽ പ്രവർത്തിക്കുന്ന കോച്ചിംഗ് സെന്റർ ഫോർ മൈനോറിറ്റി യൂത്തിൽ പുതിയ റെഗുലർ, ഹോളിഡേ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു.
ആറ് മാസമാണ് കോഴ്സിന്റെ കാലാവധി. ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട 18 വയസ് പൂർത്തിയായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. എസ്.എസ്.എൽ.സിയോ അതിന് മുകളിലോ യോഗ്യതയുള്ളവരായിരിക്കണം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 20നകം അപേക്ഷ സമർപ്പിക്കണം. സബ് സെന്ററുകളായ എക്സൽ അക്കാദമി- തൃശ്ശൂർ ബിഷപ്പ് ഹൗസ്, കേച്ചേരി തണൽ ചാരിറ്റബിൾ ട്രസ്റ്റ് എന്നിവിടങ്ങളിലെ ഹോളിഡേ ബാച്ചുകളിലേക്കും ഇതോടൊപ്പം പ്രവേശനത്തിനായി അപേക്ഷിക്കാം. അപേക്ഷ ഫോറത്തിനും വിശദവിവരങ്ങൾക്കും പരിശീലന കേന്ദ്രവുമായി ബന്ധപ്പെടുക.
tRootC1469263">
വിലാസം – കോച്ചിംഗ് സെന്റർ ഫോർ മൈനോറിറ്റി യൂത്ത്, ചേരമാൻ ജുമാ മസ്ജിദ് ബിൽഡിംഗ്, കൊടുങ്ങല്ലൂർ, തൃശ്ശൂർ, ഫോൺ – 0480 2804859, 7994324200, 9747419201
എക്സൽ അക്കാദമി – 9847276657, 9895525077
തണൽ ചാരിറ്റബിൾ ട്രസ്റ്റ് – 9747520181

Tags