പി.എസ്.സി ജൂണിലെ പരീക്ഷ കലണ്ടർ പുറത്തിറക്കി

psc

ഡിഗ്രി ലെവല്‍ പ്രിലിംസ് മൂന്നാം ഘട്ട പരീക്ഷ ജൂണ്‍ 6 ന് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. അപേക്ഷകർക്ക് ഏപ്രില്‍ 11 വരെ കണ്‍ഫർമേഷൻ നല്‍കാം.

കേരള പി.എസ്.സി ജൂണിലെ പരീക്ഷ കലണ്ടർ പുറത്തിറക്കി. പൊലീസ് കോണ്‍സ്റ്റബിള്‍, വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍, പൊലീസ് കോണ്‍സ്റ്റബിള്‍ (ബാൻഡ്/ബ്യൂഗ്ലർ/ഡ്രമ്മർ), മൗണ്ടഡ് പൊലീസ് കോണ്‍സ്റ്റബിള്‍, ഫയർ ആൻഡ് റെസ്ക്യു ഓഫിസർ ഡ്രൈവർ, വിവിധ വകുപ്പുകളില്‍ കോണ്‍ഫിഡൻഷ്യല്‍ അസിസ്റ്റന്റ്, പിഡബ്ല്യുഡിയില്‍ ലൈൻമാൻ, ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സില്‍ റിസർച് ഓഫിസർ തുടങ്ങി 25 പരീക്ഷകളാണു ജൂണിലുള്ളത്.ഡിഗ്രി ലെവല്‍ പ്രിലിംസ് മൂന്നാം ഘട്ട പരീക്ഷ ജൂണ്‍ 6 ന് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. അപേക്ഷകർക്ക് ഏപ്രില്‍ 11 വരെ കണ്‍ഫർമേഷൻ നല്‍കാം.

കഴിഞ്ഞ ഫെബ്രുവരി 28ലെ ഗസറ്റില്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ച പൊതുമരാമത്ത് വകുപ്പില്‍ ഒന്നാം ഗ്രേഡ് ഓവർസിയർ/ഒന്നാം ഗ്രേഡ് ഡ്രാഫ്റ്റ്സ്മാൻ–സിവില്‍ (തസ്തികമാറ്റം വഴി) തസ്തികയിലേക്കുള്ള പരീക്ഷ ജൂണ്‍ 30നു നടത്തും. ഈ തസ്തികയിലേക്കുള്ള അപേക്ഷ ഏപ്രില്‍ 1ന് അവസാനിച്ചു. ഏപ്രില്‍ 25 വരെ കണ്‍ഫർമേഷൻ നല്‍കാം.

ഡിഗ്രി ലെവല്‍ കോമണ്‍ പ്രിലിമിനറി മൂന്നാം ഘട്ട പരീക്ഷ ജൂണ്‍ 6നാണ്. 1,85,021 പേർ പരീക്ഷ എഴുതും. മേയ് 2നു നടക്കുന്ന ഒന്നാം ഘട്ട പരീക്ഷ 1,85,022 പേരും മേയ് 16നു നടക്കുന്ന രണ്ടാം ഘട്ട പരീക്ഷ 1,85,021 പേരും എഴുതുന്നുണ്ട്. 13 തസ്തിക ഉള്‍പ്പെട്ട ഡിഗ്രി ലെവല്‍ കോമണ്‍ പ്രിലിമിനറി പരീക്ഷയ്ക്ക് 26,77,549 പേർ അപേക്ഷ നല്‍കിയെങ്കിലും അപേക്ഷകരുടെ എണ്ണം പൊതുവായി കണക്കാക്കുമ്പോള്‍ 5,55,064 പേരാണുള്ളത്.

സർവകലാശാലാ അസിസ്റ്റന്റ്, അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ അസിസ്റ്റന്റ്, കമ്പനി/കോർപറേഷൻ/ബോർഡ് അസിസ്റ്റന്റ്, എക്സൈസ് ഇൻസ്പെക്ടർ, സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ്, സ്പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്റ്, അസിസ്റ്റന്റ് ജയിലർ, നാഷനല്‍ സേവിങ്സ് അസിസ്റ്റന്റ് ഡയറക്ടർ തുടങ്ങിയ തസ്തികകളിലേക്കുള്ള പരീക്ഷയാണ് ഡിഗ്രി ലെവല്‍ കോമണ്‍ പ്രിലിമിനറി പരീക്ഷയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Tags