ഒ​ഴി​വു​ക​ളി​ല്ലാ​തെ റാ​ങ്ക്​ പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന രീ​തി​ക്കെ​തി​രെ പി.​എ​സ്.​സി​ക്ക്​ ക​ത്ത്​ ന​ൽ​കി​ : മന്ത്രി ഷംസുദ്ദീൻ

Shamsudheen minister

 തി​രു​വ​ന​ന്ത​പു​രം : ഒ​ഴി​വു​ക​ളി​ല്ലാ​തെ റാ​ങ്ക്​ പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന രീ​തി​ക്കെ​തി​രെ പി.​എ​സ്.​സി​ക്ക്​ ക​ത്ത്​ ന​ൽ​കി​യെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി എ​ൻ. ഷം​സു​ദ്ദീ​ൻ. ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ്​ ഒ​ഴി​വ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്ന ഘ​ട്ട​ത്തി​ൽ മാ​ത്ര​മാ​ണ്​ പി.​എ​സ്.​സി റാ​ങ്ക്​ പ​ട്ടി​ക ത​യാ​റാ​ക്കേ​ണ്ട​ത്. എ​ന്നാ​ൽ, ഒ​ഴി​വി​ല്ലെ​ങ്കി​ലും മൂ​ന്ന്​ വ​ർ​ഷം കൂ​ടു​മ്പോ​ൾ റാ​ങ്ക്​ പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന രീ​തി​യാ​ണ്​ പി.​എ​സ്.​സി അ​വ​ലം​ബി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. എ​ൽ.​പി.​എ​സ്.​ടി റാ​ങ്ക്​ പ​ട്ടി​ക​യി​ൽ നി​ന്ന്​ നി​യ​മ​നം ആ​വ​ശ്യ​പ്പെ​ട്ട്​ സെ​ക്ര​ട്ട​റി​യേ​റ്റി​ന്​ മു​ന്നി​ൽ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ന​ട​ത്തു​ന്ന സ​മ​ര​ത്തെ സം​ബ​ന്ധി​ച്ച ചോ​ദ്യ​ങ്ങ​ളോ​ട്​ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

സ​മ​ര​ക്കാ​ർ മു​ന്നോ​ട്ടു​വെ​ച്ച അ​ഞ്ചി​ൽ നാ​ല്​ ആ​വ​ശ്യ​ങ്ങ​ളും സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​ധ്യാ​പ​ക വി​ദ്യാ​ർ​ഥി അ​നു​പാ​തം എ​ൽ.​പി​യി​ൽ 1:25 ആ​ക്കി കു​റ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം സം​സ്ഥാ​ന​ത്തി​ന്‍റെ സാ​മ്പ​ത്തി​ക നി​ല പ​രി​ഗ​ണി​ച്ച്​ അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല. ജോ​ലി ന​ൽ​കാ​നാ​യി നി​ല​വി​ലെ ച​ട്ടം മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല. അ​നു​പാ​തം കു​റ​ക്കു​ന്ന​ത്​ വ​ഴി എ​ൽ.​പി​യി​ൽ പു​തു​താ​യി സൃ​ഷ്ടി​ക്ക​പ്പെ​ടു​ന്ന ത​സ്തി​ക​ക​ളി​ലൂ​ടെ പ്ര​തി​വ​ർ​ഷം 400 കോ​ടി രൂ​പ​യോ​ളം സ​ർ​ക്കാ​റി​ന്​ അ​ധി​ക ബാ​ധ്യ​ത വ​രും. ഇ​തി​ന​നു​സൃ​ത​മാ​യി യു.​പി ത​ല​ത്തി​ലും ഹൈ​സ്കൂ​ളി​ലും അ​നു​പാ​തം മാ​റ്റേ​ണ്ടി​വ​രും. ഇ​ത്​ വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യാ​യി​രി​ക്കും വ​രു​ത്തി​വെ​ക്കു​ക​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സ​മ​രം ചെ​യ്യു​ന്ന​വ​രു​ടെ റാ​ങ്ക്​ പ​ട്ടി​ക​ക്ക്​ 2028മേ​യ്​ വ​രെ കാ​ലാ​വ​ധി​യു​ണ്ട്. എ​ൽ.​പി ക്ലാ​സു​ക​ളി​ൽ ഹെ​ഡ്​​മാ​സ്റ്റ​റെ ക്ലാ​സ്​ ചു​മ​ത​ല​യി​ൽ നി​ന്ന്​ ഒ​ഴി​വാ​ക്കു​ന്ന​ത്​ വ​ഴി​യു​ണ്ടാ​കു​ന്ന അ​ധ്യാ​പ​ക ഒ​ഴി​വി​ൽ താ​ൽ​ക്കാ​ലി​ക അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്ന​തി​ന്​ പ​ക​രം അ​വ പി.​എ​സ്.​സി​ക്ക്​ റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്ന​ത്​ സ​ർ​ക്കാ​ർ പ​രി​ഗ​ണി​ക്കാ​മെ​ന്ന്​ ഉ​റ​പ്പു​ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തു​വ​ഴി 350ഓ​ളം പു​തി​യ ഒ​ഴി​വു​ക​ൾ ക​ണ്ടെ​ത്താ​നാ​കും.

സം​സ്ഥാ​ന​ത്തെ ജ​ന​ന നി​ര​ക്കി​ലു​ള്ള കു​റ​വ്​ കാ​ര​ണം സ്കൂ​ളു​ക​ളി​ൽ ഓ​രോ വ​ർ​ഷ​വും കു​ട്ടി​ക​ളു​ടെ എ​ണ്ണം കു​റ​യു​ക​യാ​ണ്. ഈ ​വ​ർ​ഷം മാ​ത്രം ഒ​രു ല​ക്ഷ​ത്തോ​ളം കു​റ​ഞ്ഞു. ഇ​തു​മൂ​ലം നി​ല​വി​ലു​ള്ള അ​ധ്യാ​പ​ക​രെ ത​ന്നെ സം​ര​ക്ഷി​ക്കേ​ണ്ട ബാ​ധ്യ​ത​യാ​ണ്​ സ​ർ​ക്കാ​റി​ന്. ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ സ​മ​ര​ക്കാ​രോ​ട്​ പു​ല​ർ​ത്തി​യ സ​മീ​പ​ന​മ​ല്ല യു.​ഡി.​എ​ഫ് സ​ർ​ക്കാ​റി​ന്. പ​ല ത​വ​ണ ച​ർ​ച്ച ന​ട​ത്തി. ഇ​നി​യും ച​ർ​ച്ച​ക്ക്​ സ​ന്ന​ദ്ധ​മാ​ണ്. സ്ഥി​ര​മാ​യി വ​ഴി​യ​ട​ച്ച്​ സ​മ​രം ചെ​യ്യു​ന്ന​വ​രെ നീ​ക്ക​ണ​മെ​ന്ന്​ സു​പ്രീം​കോ​ട​തി, ഹൈ​കോ​ട​തി ഉ​ത്ത​ര​വു​ക​ളു​ടെ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പൊ​ലീ​സി​ന്​ സ​മ​ര​പ്പ​ന്ത​ൽ പൊ​ളി​ച്ചു​നീ​ക്കേ​ണ്ടി​വ​ന്ന​തെ​ന്നും സ​മ​ര​ക്കാ​രോ​ട്​ അ​നു​ഭാ​വ നി​ല​പാ​ട്​ മാ​ത്ര​മേ​യു​ള്ളൂ​വെ​ന്നും മ​ന്ത്രി വ്യ​ക്​​ത​മാ​ക്കി.ളം കു​റ​ഞ്ഞു. ഇ​തു​മൂ​ലം നി​ല​വി​ലു​ള്ള അ​ധ്യാ​പ​ക​രെ ത​ന്നെ സം​ര​ക്ഷി​ക്കേ​ണ്ട ബാ​ധ്യ​ത​യാ​ണ്​ സ​ർ​ക്കാ​റി​ന്.

ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ സ​മ​ര​ക്കാ​രോ​ട്​ പു​ല​ർ​ത്തി​യ സ​മീ​പ​ന​മ​ല്ല യു.​ഡി.​എ​ഫ് സ​ർ​ക്കാ​റി​ന്. പ​ല ത​വ​ണ ച​ർ​ച്ച ന​ട​ത്തി. ഇ​നി​യും ച​ർ​ച്ച​ക്ക്​ സ​ന്ന​ദ്ധ​മാ​ണ്. സ്ഥി​ര​മാ​യി വ​ഴി​യ​ട​ച്ച്​ സ​മ​രം ചെ​യ്യു​ന്ന​വ​രെ നീ​ക്ക​ണ​മെ​ന്ന്​ സു​പ്രീം​കോ​ട​തി, ഹൈ​കോ​ട​തി ഉ​ത്ത​ര​വു​ക​ളു​ടെ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പൊ​ലീ​സി​ന്​ സ​മ​ര​പ്പ​ന്ത​ൽ പൊ​ളി​ച്ചു​നീ​ക്കേ​ണ്ടി​വ​ന്ന​തെ​ന്നും സ​മ​ര​ക്കാ​രോ​ട്​ അ​നു​ഭാ​വ നി​ല​പാ​ട്​ മാ​ത്ര​മേ​യു​ള്ളൂ​വെ​ന്നും മ​ന്ത്രി വ്യ​ക്​​ത​മാ​ക്കി.

Tags