171 തസ്തികകളില്‍ പിഎസ്‌സി വിജ്ഞാപനം

psc
psc

തിരുവനന്തപുരം: മരാമത്ത് വകുപ്പിൽ അസിസ്റ്റന്റ് എൻജിനിയർ, വാട്ടർ അതോറിറ്റിയിൽ അസിസ്റ്റന്റ് എൻജിനിയർ, വിവിധ വിഷയങ്ങളിൽ ഹയർസെക്കൻഡറി അധ്യാപകർ, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ, കമ്പനി/ബോർഡ്/കോർപ്പറേഷനുകളിൽ ടൈപ്പിസ്റ്റ് തുടങ്ങി 171 തസ്തികകളിലേക്ക് വിജ്ഞാപനം തയ്യാറായി.

tRootC1469263">

ഡിസംബർ 31-ന്റെ ഗസറ്റിൽ പ്രസിദ്ധീകരിക്കും. 2026 ഫെബ്രുവരി നാലുവരെ അപേക്ഷിക്കാം. വിശദാംശങ്ങൾ 'മാതൃഭൂമി തൊഴിൽവാർത്ത'യിൽ പ്രസിദ്ധീകരിക്കും.

സർവകലാശാലകളിൽ ഓവർസിയർ, ഹോമിയോ നഴ്സ്, കൃഷിവകുപ്പിൽ മെക്കാനിക്, ഫിറ്റർ, വിവിധ വകുപ്പുകളിൽ ബൈൻഡർ, അച്ചടിവകുപ്പിൽ ടെക്നീഷ്യൻ എന്നിവയ്ക്ക് പുറമേ സ്‌പെഷ്യൽ റിക്രൂട്‌മെന്റ്, എൻസിഎ റിക്രൂട്‌മെന്റ് എന്നിവയ്ക്കും വിജ്ഞാപനമുണ്ട്. ഈ വർഷത്തെ ആകെ വിജ്ഞാപനങ്ങൾ 700 കടക്കും.

സഹകരണമേഖലയിലെ അപ്പെക്‌സ് സൊസൈറ്റികളിൽ പ്യൂൺ/അറ്റൻഡർ, ജയിൽവകുപ്പിൽ വെൽഫെയർ ഓഫീസർ തുടങ്ങി ഏഴു തസ്തികകൾക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാനും പിഎസ്‌സി യോഗം അനുമതിനൽകി.

Tags