എല്‍.ഡി.സി, എല്‍.ഡി ടൈപ്പിസ്റ്റ്, ഓപറേറ്റര്‍ തുടങ്ങി 294 തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം: അപേക്ഷ ഫെബ്രുവരി 04 വരെ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 4 രാത്രി 12 വരെ.
വിവിധ വകുപ്പുകളില്‍ എല്‍.ഡി.സി, എല്‍.ഡി ടൈപ്പിസ്റ്റ്, കമ്ബനി/കോർപറേഷൻ/ബോർഡ് ടൈപ്പിസ്റ്റ് ഗ്രേഡ്-2, ജല അതോറിറ്റിയില്‍ ഓപറേറ്റർ, മലിനീകരണ നിയന്ത്രണ ബോർഡില്‍ എല്‍.ഡി ടൈപ്പിസ്റ്റ്, ഫയർ ആൻഡ് റെസ്‌ക്യൂ സർവിസില്‍ വനിത ഫയർ ആൻഡ് റെസ്‌ക്യൂ ഓഫിസർ ഉള്‍പ്പെടെ 294 തസ്തികയില്‍ പി.എസ്.സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 4 രാത്രി 12 വരെ.
tRootC1469263">വെബ്‌സൈറ്റ്: www.keralapsc.gov.in.
ബിവറേജസ് കോർപറേഷനില്‍ എല്‍.ഡി ക്ലർക്ക്, വിവിധ വകുപ്പുകളില്‍ എല്‍.ഡി ടൈപ്പിസ്റ്റ്, കമ്ബനി/കോർപറേഷൻ/ബോർഡ് ടൈപ്പിസ്റ്റ് ഗ്രേഡ്-2, ജല അതോറിറ്റിയില്‍ ഓപറേറ്റർ, മലിനീകരണ നിയന്ത്രണ ബോർഡില്‍ എല്‍.ഡി ടൈപ്പിസ്റ്റ്, ഫയർ ആൻഡ് റെസ്‌ക്യൂ സർവിസില്‍ വനിത ഫയർ ആൻഡ് റെസ്‌ക്യൂ ഓഫിസർ, ഇൻഡസ്ട്രിയല്‍ എന്റർ പ്രൈസസില്‍ റിസപ്ഷനിസ്റ്റ്, മത്സ്യഫെഡില്‍ മാനേജർ (ഐ.ടി), അസിസ്റ്റന്റ് മാനേജർ (ഐ.ടി), ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പില്‍ എച്ച്.എസ്.എസ്.ടി സൈക്കോളജി, എച്ച്.എസ്.എസ്.ടി ജേണലിസം, എച്ച്.എസ്.എസ്.ടി ഹോം സയൻസ്. എച്ച്.എസ് 'എസ്.ടി ജിയോളജി (ജൂനിയർ),
എച്ച്.എസ്.എസ്.ടി സംസ്‌കൃതം (ജൂനിയർ), എച്ച്.എസ്.എസ്.ടി ഇംഗ്ലിഷ് (ജൂനിയർ), എച്ച്.എസ്.എസ്.ടി കന്നട (ജൂനിയർ), എച്ച്.എസ്.എസ്.ടി സോഷ്യോളജി (ജൂനിയർ), എച്ച്.എസ്.എസ്.ടി സ്റ്റാറ്റിസ്റ്റിക്‌സ് (ജൂനിയർ), എച്ച്.എസ്.എസ്.ടി പൊളിറ്റിക്കല്‍ സയൻസ് (ജൂനിയർ), എച്ച്.എസ്.എസ്.ടി ഇക്കണോമിക്‌സ് (ജൂനിയർ), എച്ച്.എസ്.എസ്.ടി ബോട്ടണി (ജൂനിയർ), എച്ച്.എസ്.എസ്.ടി സുവോളജി (ജൂനിയർ), എച്ച്.എസ്.എസ്.ടി ജ്യോഗ്രഫി (ജൂനിയർ), എച്ച്.എസ്.എസ്.ടി കെമിസ്ട്രി (ജൂനിയർ), എച്ച്.എസ്.എസ്.ടി മാത്തമാറ്റിക്‌സ് (ജൂനിയർ), എച്ച്.എസ്.എസ്.ടി ഫിസിക്സ് (ജൂനിയർ), തദ്ദേശ സ്വയംഭരണ വകുപ്പില്‍ സബ് എൻജിനീയർ,
ഭൂജല വകുപ്പില്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ, സർവകലാശാലകളില്‍ ഓവർസിയർ ഗ്രേഡ്-2 (സിവില്‍), ലീഗല്‍ മെട്രോളജിയില്‍ ഇൻസ്‌പെക്ടിങ് അസിസ്റ്റന്റ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ട്രേഡ്സ്മാൻ.കംപ്യൂട്ടർ ഹാർഡ്വെയർ മെയിന്റനൻസ്, ട്രേഡ്‌സ്മാൻ മേസണറി, ട്രേഡ്സ്മാൻ ഇൻസ്ട്രുമെന്റ് ടെക്‌നോളജി, ഓയില്‍പാം ഇന്ത്യ ലിമിറ്റഡില്‍ റിസർച്ച് ഓഫിസർ, ഡ്രാഫ്റ്റ്സ്മാൻ (സിവില്‍), ജെ.സി.ബി ഓപറേറ്റർ, വെല്‍ഡർ, മെക്കാനിക്കല്‍ അസിസ്റ്റന്റ്, പവർപ്ലാന്റ് അസിസ്റ്റന്റ്, കുക്ക് കം കെയർടേക്കർ, ഇലക്‌ട്രിക്കല്‍ ലൈൻഡ് ഹെല്‍പ്പർ, ബോയിലർ അറ്റൻഡർ, സെക്യൂരിറ്റി ഗാർഡ്, മിഡ്വൈഫ്, ഫാർമസിസ്റ്റ്, ലബോറട്ടറി ടെക്‌നീഷ്യൻ, നിയമസഭാ സെക്രട്ടേറിയറ്റില്‍ കാറ്റലോഗ് അസിസ്റ്റന്റ്, ഹാർബർ എൻജിനീയറിങില്‍ ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ്-1/ഓവർസിയർ ഗ്രേഡ്-1 (സിവില്‍),
ഹോമിയോപ്പതിക് മെഡിക്കല്‍ കോളജുകളില്‍ ലബോറട്ടറി ടെക്നിഷ്യൻ ഗ്രേഡ്-2. പ്രിസണ്‍സ് ആൻഡ് കറക്ഷനല്‍ സർവിസില്‍ പി.ഡി ടീച്ചർ (പുരുഷൻമാർ), സഹകരണ ഏപെക്‌സ് സൊസൈറ്റികളില്‍ അക്കൗണ്ടന്റ്, പ്രൊജക്‌ട് ഓഫിസർ, ഹോമിയോപ്പതി വകുപ്പില്‍ നഴ്‌സ് ഗ്രേഡ്-2, മൃഗസംരക്ഷണ വകുപ്പില്‍ ലബോറട്ടറി അസിസ്റ്റന്റ് ഗ്രേഡ്-2, ലൈവ്‌സ്റ്റോക് ഇൻസ്‌പെക്ടർ ഗ്രേഡ് -2, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ജൂനിയർ ലാബ് അസിസ്റ്റന്റ്, സെക്രട്ടേറിയറ്റ്/പി.എസ്.സി തുടങ്ങിയവയില്‍ ബയൻഡർ, പട്ടികജാതി വികസന വകുപ്പില്‍ നഴ്സറി സ്‌കൂള്‍ ടീച്ചർ,
മണ്ണു പര്യവേഷണ, മണ്ണു സംരക്ഷണ വകുപ്പില്‍ ട്രേസർ, പൊതുവിദ്യാഭ്യാസ വകുപ്പില്‍ എച്ച്.എസ്.ടി സംസ്‌കൃതം, ഫിസിക്കല്‍ എജ്യൂക്കേഷൻ ടീച്ചർ, പ്രീപ്രൈമറി ടീച്ചർ, എല്‍.പി.എസ്.ടി (തമിഴ് മാധ്യമം), പാർട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (സംസ്‌കൃതം), ഫുള്‍ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ ഉറുദു, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രഫസർ (വിവിധ വിഷയങ്ങള്‍), സംസ്ഥാന പ്രോസിക്യൂഷൻ സർവിസില്‍ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ഗ്രേഡ്-2, സോയില്‍ സർവേ ആൻഡ് സോയില്‍ കണ്‍സർവേഷനില്‍ അസിസ്റ്റന്റ് എൻജിനിയർ, ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്‌സില്‍ ഇൻസ്‌പെക്ടർ ഓഫ് ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് ഗ്രേഡ്-2, നാഷനല്‍ സേവിങ്‌സ് സർവിസില്‍ അസിസ്റ്റന്റ് ഡയരക്ടർ
ഓഫ് നാഷനല്‍ സേവിങ്‌സ്, ജല അതോറിറ്റിയില്‍ അസിസ്റ്റന്റ് എൻജിനീയർ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ലക്ചറർ ഇൻ കൊമേഴ്‌സ്യല്‍ പ്രാക്ടീസ്, സർവേയും ഭൂരേഖയും വകുപ്പില്‍ സർവേ ആൻഡ് ലാൻഡ് റെക്കോർഡ്‌സ് സൂപ്രണ്ട്, ചലച്ചിത്ര വികസന കോർപറേഷനില്‍ ഗാർഡ്, അച്ചടിവകുപ്പില്‍ ഇലക്‌ട്രീഷ്യൻ ഗ്രേഡ്-2, ഇൻഷൂറൻസ് മെഡിക്കല്‍ സർവിസില്‍ ഓക്‌സസിലിയറി നഴ്സ് മിഡ്വൈഫ് ഗ്രേഡ് -2, ഹോമിയോപ്പതി വകുപ്പില്‍ ഫാർമ സിസ്റ്റ് ഗ്രേഡ്-2,
അച്ചടി വകുപ്പില്‍ കോപ്പി ഹോള്‍ഡർ, ടെക്‌നിഷ്യൻ ഗ്രേഡ്-2, കാർഷിക വികസന കർഷകക്ഷേമ വകുപ്പില്‍ മെക്കാനിക്, ട്രാക്ടർ ഡ്രൈവർ ഗ്രേഡ്-2, ഫിറ്റർ, ആരോഗ്യ വകുപ്പില്‍ ട്രീറ്റ്മെന്റ് ഓർഗനൈസർ, മോട്ടർ മെക്കാനിക്, തദ്ദേശ സ്വയംഭരണ വകുപ്പില്‍ ട്രേസർ, വിവിധ വകുപ്പുകളില്‍ ബൈൻഡർ ഗ്രേഡ് -2, ലീഗല്‍ മെട്രോളജി വകുപ്പില്‍ ഇൻസ്‌പെക്ടർ ഓഫ് ലീഗല്‍ മെട്രോളജി, ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ്, പി.എസ്.സിയില്‍ സെക്യൂരിറ്റി ഗാർഡ് (വിമുക്തഭടൻമാർ), കെ.ടി.ഡി.സിയില്‍ സ്റ്റോർമാൻ, മൃഗസംരക്ഷണ വകുപ്പില്‍ ഇലക്‌ട്രിഷ്യൻ, ജലസേചന വകുപ്പില്‍ ബോട്ട് ഡ്രൈവർ, പൊതുമരാമത്ത് വകുപ്പില്‍ ലൈൻമാൻ, ഇൻഷുറൻസ് മെഡിക്കല്‍ സർവിസില്‍ പ്ലംബർ, എൻ.സി.സി വകുപ്പില്‍ ഫാരിയർ, എൻ.സി.സി/സൈനികക്ഷേമ വകുപ്പില്‍ ലാസ്റ്റ്‌ഗ്രേഡ് സർവന്റ്.
തസ്തികമാറ്റം വഴി
വിവിധ വകുപ്പുകളില്‍ എല്‍.ഡി ടൈപ്പിസ്റ്റ്, ബവ്‌കോയില്‍ എല്‍.ഡി ക്ലർക്ക്, പൊതുവിദ്യാഭ്യാസ വകുപ്പില്‍ എച്ച്.എസ്.ടി ഹിന്ദി, എച്ച്.എസ്.ടി സംസ്‌കൃതം, എച്ച്.എസ്.ടി ഇംഗ്ലിഷ്, വി.എച്ച്.എസ്.ഇയില്‍ നോണ്‍ വൊക്കേഷനല്‍ ടീച്ചർ ബയോളജി (സീനിയർ), നാഷനല്‍ സേവിങ്‌സ് സർവിസില്‍ അസിസ്റ്റന്റ് ഡയരക്ടർ ഓഫ് നാഷനല്‍ സേവിങ്‌സ്, പൊതുവിദ്യാഭ്യാസ വകുപ്പില്‍ (ഡയറ്റ്) ലക്ചറർ ഇൻ തമിഴ്, കേരഫെഡില്‍ ഓഫിസ് അറ്റൻഡന്റ്.
സ്‌പെഷല്‍ റിക്രൂട്ട്മെന്റ്
പി.എസ്.സിയില്‍ അസിസ്റ്റന്റ്, പൊലിസ് വകുപ്പില്‍ സീനിയർ സിവില്‍ പൊലിസ് ഓഫിസർ, ഹവില്‍ദാർ, വനിതാ ശിശുവികസന വകുപ്പില്‍ ഐ.സി.ഡി.എസ് സുപ്പർവൈസർ, ആരോഗ്യ വകുപ്പില്‍ ഫാർമസിസ്റ്റ് ഗ്രേഡ്-2, പൊതുമരാമത്ത് വകുപ്പില്‍ ഒന്നാം ഗ്രേഡ് ഡ്രാഫ്റ്റ്‌സ്മാൻ/ഒന്നാം ഗ്രേഡ് ഓവർസിയർ (സിവില്‍), ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പില്‍ ലബോറട്ടറി അസിസ്റ്റന്റ്, വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് സർവന്റ്.
എൻ.സി.എ നിയമനം
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രഫസർ (വിവിധ വിഷയങ്ങള്‍), ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പില്‍ എച്ച്.എസ്.എസ്.ടി ഉറുദു ജൂനിയർ, എച്ച്.എസ്.എസ്.ടി അറബിക് ജൂനിയർ, വാട്ടർ അതോറിറ്റിയില്‍ എല്‍.ഡി ക്ലർക്ക്, കാർഷിക സർവകലാശാലയില്‍ ഫാം അസിസ്റ്റന്റ്, ആരോഗ്യ വകുപ്പില്‍ ജൂനിയർ ഹെല്‍ത്ത് ഇൻസ്‌പെക്ടർ ഗ്രേഡ്-2, ജൂനിയർ പബ്ലിക് ഹെല്‍ത്ത് നഴ്സ്, വനം വന്യ ജീവി വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫിസർ, ഫോറസ്റ്റ് ഡ്രൈവർ, പൊലിസില്‍ വനിതാ പൊലിസ് കോണ്‍സ്റ്റബിള്‍, കേരള ബാങ്കില്‍ അസിസ്റ്റന്റ് മാനേജർ, വിവിധ വകുപ്പുകളില്‍ കോണ്‍ഫിഡൻഷ്യല്‍ അസിസ്റ്റന്റ്, ക്ലർക്ക്.
.jpg)


