വിവിധ തസ്തികകളിൽ പി. എസ്. സി വിജ്ഞാപനം: നവംബർ നാല് വരെ അപേക്ഷിക്കാം
കോഴിക്കോട്: കേരള പബ്ലിക് സർവീസ് കമ്മീഷൻ വിവിധ വകുപ്പുകളിലെ വിവിധ തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. സെപ്റ്റംബർ 30 ലെ അസാധാരണ ഗസറ്റിലാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. അപേക്ഷകൾ നവംബർ നാല് അർദ്ധരാത്രി വരെ ഓൺലൈനായി സമർപ്പിക്കാം.
ജനറൽ റിക്രൂട്ട്മെന്റ് – സംസ്ഥാനതലം
കാറ്റഗറി നമ്പർ 151/2026 - കേരള പോർട്ട്സ് സർവീസിൽ (ഹൈഡ്രോഗ്രാഫിക് സർവേയിങ് വിഭാഗം) ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് II
കാറ്റഗറി നമ്പർ 152/2026 - കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡിൽ (കെ.എസ്.എഫ്.ഇ) പാർട്ട്ടൈം ജീവനക്കാരിൽനിന്ന് പ്യൂൺ/വാച്ച്മാൻ തസ്തികയിലേക്ക് നേരിട്ടുള്ള നിയമനം.
ജനറൽ റിക്രൂട്ട്മെന്റ്- ജില്ലാതലം
കാറ്റഗറി നമ്പർ 153/2026 - വനം-വന്യജീവി വകുപ്പിൽ ഫോറസ്റ്റ് ബോട്ട് ഡ്രൈവർ തസ്തികയിലേക്ക് നേരിട്ടുള്ള നിയമനം
കാറ്റഗറി നമ്പർ 154/2026 - വനം -വന്യജീവി വകുപ്പിൽ ഫോറസ്റ്റ് ബോട്ട് ഡ്രൈവർ തസ്തികയിലേക്ക് തസ്തികമാറ്റം വഴിയുള്ള നിയമനം.
സ്പെഷ്യൽ റിക്രൂട്ട്മെന്റ് -സംസ്ഥാനതലം
കാറ്റഗറി നമ്പർ 155/2026 - പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്കായി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (സ്റ്റാറ്റിസ്റ്റിക്സ്)
കാറ്റഗറി നമ്പർ 156/2026 - തദ്ദേശ സ്വയംഭരണ വകുപ്പിലെ ടൗൺ പ്ലാനിങ് വിഭാഗത്തിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് II/ടൗൺ പ്ലാനിങ് സർവേയർ ഗ്രേഡ് II (എസ്.സി, എസ് .ടി വിഭാഗം)
എൻ.സി.എ വിജ്ഞാപനങ്ങൾ
കാറ്റഗറി നമ്പർ 157/2026, 158/2026 - കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) അറബിക് തസ്തികയിലേക്ക് പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്കായി നാല് ഒഴിവുകളും പട്ടികവർഗ വിഭാഗത്തിനായി ഒരു ഒഴിവും
കാറ്റഗറി നമ്പർ 159/2026 - കേരള പോലീസിൽ പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ/വുമൺ പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ തസ്തികയിലേക്ക് ലത്തീൻ കത്തോലിക്ക/ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്കായി രണ്ട് ഒഴിവുകൾ
കാറ്റഗറി നമ്പർ 160/2026 , 161/2026 - കെ.എസ്.എഫ്.ഇയിൽ പ്യൂൺ/വാച്ച്മാൻ തസ്തികയിലേക്ക് പട്ടികവർഗ വിഭാഗത്തിൽപ്പെട്ട പാർട്ട്ടൈം ജീവനക്കാരിൽനിന്നുള്ള നേരിട്ടുള്ള നിയമനം
ഉദ്യോഗാർഥികൾ കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കി അപേക്ഷ സമർപ്പിക്കണം. നേരത്തേ രജിസ്റ്റർ ചെയ്തവർക്ക് പ്രൊഫൈൽ വഴി അപേക്ഷിക്കാം. അപേക്ഷിക്കുന്നതിന് മുമ്പ് 2026 സെപ്റ്റംബർ 30 ലെ അസാധാരണ ഗസറ്റിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനവും യോഗ്യതാ വ്യവസ്ഥകളും വിശദമായി പരിശോധിക്കണം.
.jpg)


