പി എസ് സി ക്രമക്കേടില്‍ ഉദ്യോഗസ്ഥര്‍ക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് ക്രൈംബ്രാഞ്ച്

psc

ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിക്ക് ക്രൈംബ്രാഞ്ച് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

പി എസ് സി ക്രമക്കേടില്‍ ഉദ്യോഗസ്ഥര്‍ക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് ക്രൈംബ്രാഞ്ച്. മൂല്യനിര്‍ണയ ചുമതലയുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിക്ക് ക്രൈംബ്രാഞ്ച് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ വീഴ്ച അറിഞ്ഞിട്ടും പി എസ് സി നടപടിയെടുത്തില്ലെന്നും എസ്‌ഐടി കണ്ടെത്തി.

മുന്‍ ഡെപ്യൂട്ടി സെക്രട്ടറി സതീശ്, അഡിഷണല്‍ സെക്രട്ടറി ഹരി എന്നീ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി വേണമെന്നാണ് ക്രൈംബ്രാഞ്ച് എസ്‌ഐടിയുടെ ശുപാര്‍ശ. ഇതുസംബന്ധിച്ച് ഡിജിപി വഴി സര്‍ക്കാരിന് കത്ത് നല്‍കി. സര്‍ക്കാര്‍ കത്ത് പി എസ് സിക്ക് കൈമാറും. പരീക്ഷയില്‍ 9 ചോദ്യങ്ങളുടെ മൂല്യനിര്‍ണയം നടത്താതെ പോയത് ഈ ഉദ്യോഗസ്ഥരുടെ വീഴചയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. മൂല്യനിര്‍ണയം നടത്തിയത് ഈ രണ്ട് ഉദ്യോഗസ്ഥര്‍ ആയിരുന്നു. എന്നാല്‍, സാങ്കേതിക പിഴവ് മൂലമാണ് മൂല്യനിര്‍ണയം നടത്താതെ പോയത് എന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം. ഇക്കാര്യത്തില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടോയെന്നതില്‍ അന്വേഷണം തുടരുകയാണ്.

Tags