പിഎസ്‌സി പരീക്ഷാ തട്ടിപ്പ്: രണ്ട് ഉദ്യോഗസ്ഥരെ പ്രതി ചേര്‍ക്കാന്‍ ക്രൈം ബ്രാഞ്ച്

psc

ഹര്‍ജി പരിഗണിക്കവേ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം നേരിട്ടിരുന്നു

പിഎസ്‌സി പരീക്ഷാ തട്ടിപ്പില്‍ രണ്ട് ഉദ്യോഗസ്ഥരെ പ്രതി ചേര്‍ക്കാന്‍ ക്രൈംബ്രാഞ്ച്. ചോദ്യം ചെയ്യാനായി രണ്ട് പിഎസ്‌സി അംഗങ്ങള്‍ക്ക് വീണ്ടും നോട്ടീസ് നല്‍കാനും തീരുമാനമായി. 

കഴിഞ്ഞ ദിവസം ആസൂത്രണ ബോര്‍ഡ് പരീക്ഷ ക്രമക്കേടിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തെ ചോദ്യം ചെയ്ത് പിഎസ്‌സി നല്‍കിയ ഹര്‍ജി പരിഗണിക്കവേ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം നേരിട്ടിരുന്നു. പ്രധാന പ്രതിയെ ചോദ്യം ചെയ്യാതെ എന്ത് അന്വേഷണം എന്ന് സര്‍ക്കാരിനോട് ചോദിച്ച ഹൈക്കോടതി പിഎസ്‌സിയും സര്‍ക്കാരും ഭായ് ഭായ് കളിച്ചാല്‍ ജനങ്ങള്‍ക്ക് സംശയം തോന്നുമെന്നും വിമര്‍ശിച്ചു.

അന്വേഷണത്തോട് പിഎസ്‌സി സഹകരിക്കുന്നില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചു. അതേസമയം, ചട്ടങ്ങള്‍ പാലിക്കാതെയാണ് ക്രൈം ബ്രാഞ്ച് അന്വേഷണം എന്ന് പിഎസ്‌സി വാദിച്ചു. തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് മാറ്റി. 27ന് വീണ്ടും പരിഗണിക്കും. ക്രൈംബ്രാഞ്ച് അന്വേഷണം റദ്ദ് ചെയ്യണമെന്ന പിഎസ്‌സിയുടെ ഹര്‍ജിയില്‍ പിഎസ്‌സിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച ഉദ്യോഗാര്‍ത്ഥിയെ കക്ഷിയാക്കി.

Tags