പിഎസ്‌സി പരീക്ഷാ ക്രമക്കേട്, സർക്കാരിന് നടപടികളുമായി മുന്നോട്ട് പോകാം, ഹൈക്കോടതി
58 മാർക്കിൻ്റെ പത്ത് ചോദ്യങ്ങൾ ബോധപൂർവ്വം മുല്യനിർണ്ണയം നടത്തിയില്ലെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ കൊടുത്ത റിപ്പോർട്ടിൽ പറയുന്നു
കൊച്ചി. ആസൂത്രണബോർഡ് പരീക്ഷ ക്രമക്കേടിൽ സർക്കാരിന് നടപടികളുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. പി എസ് സി ഹർജി നൽകിയെന്ന് കരുതി നടപടികൾ നിർത്തി വയ്ക്കേണ്ടതില്ല. കോടതി സ്റ്റേ അനുവദിച്ചിട്ടില്ല, പരിഗണനയിൽ മാത്രമാണെന്നും ജസ്റ്റിസ് ബദറുദ്ദീൻ വ്യക്തമാക്കി.
അതിനാൽ നിങ്ങൾക്ക് അന്വേഷണവുമായി മുന്നോട്ട് പോകാം. ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ മറുപടി നൽകാൻ പിഎസ് സി ഇന്ന് കൂടുതൽ സമയം ചോദിച്ചു. കേസ് രണ്ട് ദിവസത്തിന് ശേഷം പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. അതായത് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് പച്ചക്കൊടിയാണ് കോടതി നൽകിയിരിക്കുന്നത്. കേസ് നീട്ടിക്കൊണ്ട് പോകാനാണ് പി എസ് സിയുടെ ശ്രമമെന്നാണ് വിലയിരുത്തൽ. ക്രൈംബ്രാഞ്ചിൻ്റെ ചോദ്യം ചെയ്യലിനോട് സഹകരിക്കേണ്ടതില്ലെന്നാണ് പി എസ് സി നിലപാട്.
58 മാർക്കിൻ്റെ പത്ത് ചോദ്യങ്ങൾ ബോധപൂർവ്വം മുല്യനിർണ്ണയം നടത്തിയില്ലെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ കൊടുത്ത റിപ്പോർട്ടിൽ പറയുന്നു. ഇതിനിടെ പുനർമുല്യനിർണ്ണയത്തിൽ റാങ്ക് പട്ടിക മാറി മറിഞ്ഞു. പരാതിക്കാരനായ ശ്യം കൃഷ്ണൻ ഒന്നാം റാങ്കുകാരനായി. പുതിയ റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിൽ വേഗം അഡ്വൈസ് മെമ്മോയും പി എസ് സി നൽകി
.jpg)


