പി.എസ്.സി പരീക്ഷാ ക്രമക്കേട്: ചെയർമാന് ക്രൈംബ്രാഞ്ച് നോട്ടീസ്
ആസൂത്രണ ബോർഡ് പരീക്ഷയിലെ ക്രമക്കേടിൽ ക്രൈം ബ്രാഞ്ച് അന്വേഷണം PSC ഉന്നതരിലേക്ക് അന്വേഷണ സംഘം വ്യാപിപ്പിച്ചിരുന്നു
തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പി.എസ്.സി ചെയർമാന് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി. വരുന്ന ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്.
ആസൂത്രണ ബോർഡ് പരീക്ഷയിലെ ക്രമക്കേടിൽ ക്രൈം ബ്രാഞ്ച് അന്വേഷണം PSC ഉന്നതരിലേക്ക് അന്വേഷണ സംഘം വ്യാപിപ്പിച്ചിരുന്നു.ചെയർമാൻ എം ആർ ബൈജു ഉൾപ്പടെ 16 അംഗങ്ങളെയും ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം നോട്ടീസ് നൽകി.
ഈ നീക്കത്തിൽ പി.എസ്.സി അംഗങ്ങളുടെ അതൃപ്തി അറിയിച്ചിരുന്നു.പി.എസ്.സി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഇതുവരെ 180 പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ഇതിൽ മൂന്ന് പരാതികളിൽ ക്രൈംബ്രാഞ്ച് അന്വേഷണവും അഞ്ച് പരാതികളിൽ പി.എസ്.സി ആഭ്യന്തര വിജിലൻസ് അന്വേഷണവും പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ രേഖാമൂലമുള്ള മറുപടിയിൽ വ്യക്തമാക്കിക്കഴിഞ്ഞു.
ഡിവൈഎസ്പി സ്പെഷ്യൽ റിക്രൂട്ട്മെന്റ്, ലോ കോളജ് അസിസ്റ്റന്റ് പ്രൊഫസർ നിയമനങ്ങളിലാണ് പിഎസ്സി ചെയർമാൻ എന്ന അധികാരം ദുരുപയോഗം ചെയ്ത് എം ആർ ബൈജു കൈകടത്തിയത്. പരീക്ഷാവിഭാഗം അഡീഷണൽ സെക്രട്ടറി ഹരിയെ ചെയർമാൻ സ്വാധീനിച്ചു. എഴുത്ത് പരീക്ഷയിലെ മാർക്ക് ചോദിച്ചറിഞ്ഞ ശേഷം ഉദ്യോഗാർഥികൾക്ക് ചെയർമാൻ നേരിട്ട് അഭിമുഖം നടത്തി. പിഎസ്സി യോഗത്തിൽ, ചർച്ച ചെയ്യാതെയായിരുന്നു നടപടി.KAS അഭിമുഖത്തിലും എം ആർ ബൈജു അട്ടിമറിക്ക് ശ്രമിച്ചെന്ന് ആരോപണമുണ്ട്.
.jpg)


